ഒന്നിലധികം വിഭാഗങ്ങളിൽ പരിഗണിക്കപ്പെട്ട് മരയ്ക്കാർ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ

Last Updated:

Seventeen Malayalam movies in the final round of National Film Awards | 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ ഇടം നേടിയിരുന്നു. മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, സമീറ, വാസന്തി, ജല്ലിക്കെട്ട്, മൂത്തോന്‍, കുമ്പളങ്ങി നെറ്റ്‌സ്, വൈറസ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിൽ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികൾ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു.
5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.
ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി.
advertisement
ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളിൽ ഈ ചിത്രം മൂന്ന് അവാർഡുകൾ നേടിയിരുന്നു. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായി വിനീത്, കൊറിയോഗ്രാഫിക്ക് ബ്രിന്ദ, പ്രസന്ന സുജിത് എന്നിവർക്കും പ്രത്യേക പുരസ്‌കാരം സിദ്ധാർഥിനും ലഭിച്ചിരുന്നു. പ്രിയദർശന്റെ മകനായ സിദ്ധാർത്ഥിന് മികച്ച വി.എഫ്എക്‌സിനുള്ള പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്.
മികച്ച ചിത്രം, മികച്ച സ്വഭാവ നടി (സ്വാസിക), തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് വാസന്തി. നടൻ സിജു വിൽസൺ നിർമ്മാതാവ് കൂടിയായ ചിത്രത്തിൽ സ്വാസിക, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് അഭിനേതാക്കൾ. റഹ്മാൻ സഹോദരങ്ങളാണ് രചന.
advertisement
സംസ്ഥാന പുരസ്‌കാരത്തിന് മികച്ച മത്സരം കാഴ്ചവച്ച ചിത്രങ്ങൾ തന്നെ ദേശീയ പുരസ്കാരത്തിനും പോരാടുന്നു എന്നതും ശ്രദ്ധേയം.
Summary: As many as 17 Malayalam movies are contesting for the National Film Awards for the movies made in 2019. Of this, Mohanlal starrer Marakkar- Arabikadalinte Simham is being considered for more than one category. All movies that put up a good show in the latest state film awards are equally competing in the National level too
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒന്നിലധികം വിഭാഗങ്ങളിൽ പരിഗണിക്കപ്പെട്ട് മരയ്ക്കാർ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement