Sreenivasan | 'ആദരാഞ്ജലി' അർപ്പിച്ചവരോട് ശ്രീനിവാസന് പറയാനുള്ള മറുപടിയുമായി ബാദുഷ

Last Updated:

Sreenivasan reacts to death hoax | ആദരാഞ്ജലി അർപ്പിച്ചവർക്കുള്ള മറുപടിയുമായി ശ്രീനിവാസൻ

ശ്രീനിവാസൻ
ശ്രീനിവാസൻ
2022 മാർച്ച് മാസം അവസാനത്തോട് കൂടി ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് നടൻ ശ്രീനിവാസൻ (Actor Sreenivasan) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിവരം വാർത്തയായിരുന്നു. എന്നിരുന്നാലും മരുന്നുകളോട് പ്രതികരിച്ച ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആരോഗ്യസ്ഥിതി മോശമായി എന്ന കേട്ടപാടെ അദ്ദേഹത്തിന്റെ മരണവാർത്ത പടച്ചുവിട്ടവരോടും ശ്രീനിവാസന് ചിലതു പറയാനുണ്ട്.
നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ശ്രീനിവാസന് പറയാനുള്ള മറുപടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:
മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസൻ മരിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതിലൂടെ ആർക്കാണ് ഇത്ര ഹൃദയ സുഖം? ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടൻ്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടൻ സംസാരിച്ചത് എത്ര ഊർജത്തോടെയും ഓജസോടെയുമാണ്.!
advertisement
ശ്രീനിയേട്ടന്ന് ആദരാഞ്ജലികൾ എന്ന വ്യാജ വാർത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോൾ ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടൻ്റെ ചിരി കലർന്ന മറുപടി.








View this post on Instagram






A post shared by N.M. Badusha (@badushanm)



advertisement
വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങൾ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല.
എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തിൽ നമുക്കിടയിലേക്ക് ഓടിയെത്തും.!
Summary: Producer and senior production controller Badusha pens a note on Instagram regarding death hoax on actor Sreenivasan. The actor got hospitalised for cardiac ailments towards the end of March and is recuperating in a private hospital in Aluva. However, several posts are in the rounds on his passing away and Sreenivasan himself has bounced back with his witty remark 
മലയാളം വാർത്തകൾ/ വാർത്ത/Film/
Sreenivasan | 'ആദരാഞ്ജലി' അർപ്പിച്ചവരോട് ശ്രീനിവാസന് പറയാനുള്ള മറുപടിയുമായി ബാദുഷ
Next Article
advertisement
ഉത്സവ സീസണ്‍ ജിയോ ഉത്സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍
ഉത്സവ സീസണ്‍ ജിയോ ഉത്സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍
  • ജിയോ ഉത്സവം സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിച്ച് വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നു.

  • ഐഫോണ്‍ 16 44870 രൂപയ്ക്ക് ലഭ്യമാകുന്നു, മാക്ബുക്ക് വില 49590 രൂപ മുതല്‍ ആരംഭിക്കുന്നു.

  • ജിയോമാര്‍ട്ട് 90% വരെ വിലക്കിഴിവ് നല്‍കുന്നു, 10% തല്‍ക്ഷണ കിഴിവ് മുന്‍നിര ബാങ്കുകളുമായി ചേര്‍ന്ന്.

View All
advertisement