ആലപ്പുഴക്കാരിയുടെ മകനായ ക്രിക്കറ്റ് താരത്തെ പ്രണയിച്ച ബോളിവുഡ് സുന്ദരി മാധുരി; ആ ബന്ധം തകർത്ത വിവാദം
- Published by:meera_57
- news18-malayalam
Last Updated:
മലയാളിയായ അമ്മയുടെ മകനായ ക്രിക്കറ്റ് താരവുമായുള്ള മാധുരിയുടെ പ്രണയം അക്കാലങ്ങളിൽ വലിയ ചർച്ചയായിരുന്നു
ബോളിവുഡും ക്രിക്കറ്റും തമ്മിൽ വർഷങ്ങളായി ഇഴപിരിയാത്ത ബന്ധമുണ്ട്. ക്രിക്കറ്റിൽ താരപദവി നേടിക്കഴിഞ്ഞാൽ അവർക്ക് സിനിമയിൽ നിന്നും പരസ്യചിത്രങ്ങളിൽ നിന്നും അഭിനയിക്കാനുള്ള ഓഫറുകൾ വരുന്ന സ്വാഭാവിക പ്രക്രിയയുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന പതിവാണിത്. പലപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇവരുടെ പേരുകൾ ഒന്നിച്ചു കാണാപ്പെടാറുണ്ട്. അതിനും കാരണങ്ങൾ പലതാണ്. ക്രിക്കറ്റ് താരങ്ങളെ പ്രണയിച്ച താരസുന്ദരിമാരുടെ ഒരു നീണ്ട പട്ടിക ബോളിവുഡിന് സ്വന്തമായുണ്ട്. അതിലൊരാളാണ് സുന്ദരിയായ മാധുരി ദീക്ഷിത്ത് (Madhuri Dixit). മലയാളിയായ അമ്മയുടെ മകനായ ക്രിക്കറ്റ് താരവുമായുള്ള മാധുരിയുടെ പ്രണയം അക്കാലങ്ങളിൽ ഹിറ്റായിരുന്നു
advertisement
ഇരുവരുടെയും കരിയറിന്റെ പരകോടിയിലാണ് മാധുരി ദീക്ഷിത്തും അജയ് ജഡേജയും തമ്മിലെ പ്രണയം കൊടുമ്പിരി കൊള്ളുന്നത്. 1990കളിൽ ആയിരുന്നു ഇത്. ഒരു ഫോട്ടോഷൂട്ടിൽ കണ്ടുമുട്ടിയ ശേഷമായിരുന്നു ഇവർ പ്രണയത്തിലായത്. അന്നാളുകളിൽ ബോളിവുഡ് പ്രവേശനത്തിനായുള്ള ശ്രമത്തിലായിരുന്നു അജയ് ജഡേജ. തന്റെ സിനിമാ ബന്ധങ്ങൾ ഉപയോഗിച്ച് അജയ്‌ക്ക് അവസരങ്ങൾ വാങ്ങിനൽക്കാൻ മാധുരി ശ്രമിച്ചിരുന്നു. അജയ് ജഡേജയുടെ കരിയർ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കാൻ പോന്നതായിരുന്നു (തുടർന്ന് വായിക്കുക)
advertisement
ഗുജറാത്തിലെ നവനഗർ രാജകുടുംബത്തിലെ അംഗമായിരുന്നു അജയ് ജഡേജ. അദ്ദേഹത്തിന്റെ അമ്മ ഷാൻ ആലപ്പുഴ ജില്ലയിലെ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയും. ഡൽഹിയിൽ ജോലിയെടുക്കുന്ന സമയത്താണ് ഷാൻ, ജഡേജയുടെ പിതാവ് ദൗലത്ത് സിംഗിനെ കണ്ടുമുട്ടുന്നതും, വിവാഹം ചെയ്യുന്നതും. 1990കളിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു അജയ് ജഡേജ. അതേസമയം, ബോളിവുഡിൽ നീണ്ട 35 വർഷത്തെ കരിയർ അനുഭവമുണ്ട് മാധുരി ദീക്ഷിതിന്
advertisement
ഖൽ നായക്, തേസാബ്, ദേവദാസ്, ഹം ആപ്കെ ഹേ കൗൻ, ദിൽ തോ പാഗൽ ഹേ, ദിൽ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് മാധുരി ദീക്ഷിത്ത്. 1999ൽ ഡോക്‌ടർ ശ്രീറാം നെനെയെ വിവാഹം ചെയ്ത മാധുരി അമേരിക്കയിലേക്ക് താമസം മാറി. 2003ൽ ദമ്പതികൾക്ക് അറിൻ എന്ന മകനും 2005ൽ രണ്ടാമത്തെ കുഞ്ഞായ റയാനും പിറന്നു. വിവാഹം കഴിഞ്ഞ് മക്കളുണ്ടായിട്ടും ഇന്നും യുവത്വം കാത്തുസൂക്ഷിക്കുന്ന മാധുരിക്ക് പലയിടങ്ങളിൽ നിന്നും പ്രശംസ ലഭിക്കാറുണ്ട്. 1990 വർഷങ്ങളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന താരമായി മാധുരി ദീക്ഷിത്ത് മാറിയിരുന്നു. അറിയപ്പെടുന്ന കഥക് കലാകാരി കൂടിയാണ് മാധുരി
advertisement
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു അജയ് ജഡേജ. 1996ലെ ക്രിക്കറ്റ് ലോകകപ്പ് ക്വർട്ടർ ഫൈനലിലെ പാകിസ്താനെതിരെയുള്ള പ്രകടനത്തിന്റെ പേരിൽ ഇന്നും ക്രിക്കറ്റ് ആരാധകർ ജഡേജയെ ഓർക്കുന്നുണ്ട്. മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ക്രിക്കറ്റ് വാതുവയ്പ്പ് ആരോപണം അജയ് ജഡേജയ്‌ക്കെതിരെ ഉയർന്നു വരുന്നത്. മുഹമ്മദ് അസ്രുദീനൊപ്പമായിരുന്നു അന്ന് ജഡേജയുടെ പേരും ഉയർന്നത്. ഈ സംഭവത്തോട് കൂടി നീണ്ട അഞ്ചു വർഷത്തേക്ക് അജയ് ജഡേജയ്ക്ക് വിലക്ക് വീണു. ഒടുവിൽ 2023 ജനുവരി മാസത്തിൽ ഡൽഹി ഹൈക്കോടതി ഈ വിലക്ക് നീക്കം ചെയ്തു
advertisement
എന്നാൽ, മാധുരി ദീക്ഷിതുമായുള്ള പ്രണയത്തിനു വിരാമമിടാൻ ഈ സംഭവം മതിയായിരുന്നു. 1995ലെ ഏഷ്യ കപ്പ് വിജയത്തിൽ ജഡേജയുടെ പങ്കു വലുതായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ജഡേജ പ്രശസ്ത ക്രിക്കറ്റർ ദുലീപ് സിങ്ങ്ജിയുടെ കുടുംബാംഗമാണ്. ഇദ്ദേഹത്തിന്റെ പേരിലാണ് പ്രശസ്തമായ ദുലീപ് ട്രോഫി. ക്രിക്കറ്റ് വിട്ട ജഡേജ, റിയാലിറ്റി ഷോകളിലും ബോളിവുഡ് സിനിമകളിലും ഭാഗ്യപരീക്ഷണം നടത്തിയിരുന്നു