advertisement

Kerala Gold Rate| സ്വർണവിലയിൽ നേരിയ ഇടിവ്; 85000 തൊട്ടില്ല : ഇന്നത്തെ നിരക്ക് അറിയാം

Last Updated:

സെപ്റ്റംബർ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപ കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയിലാണ് ഇന്ന് നേരിയ ഇടിവ് സംഭവിച്ചത്.
ഇന്നലെ രാവിലെ 83,000 കടന്ന് 84000ന് അരികില്‍ എത്തിയ സ്വര്‍ണവിലയാണ് ഉച്ചയോടെ ഒറ്റയടിക്ക് ആയിരം രൂപ കൂടി വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബർ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവിലയിൽ നേരിയ ഇടിവ്; 85000 തൊട്ടില്ല : ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
  • താളൂരിൽ കേരള സർക്കാർ സ്ഥാപിച്ച \'കേരളത്തിലേക്ക് സ്വാഗതം\' ബോർഡിനെതിരെ നീലഗിരിയിൽ പ്രതിഷേധം

  • തamiz്‌നാട്-കേരള അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതോടെ പോലീസ് സാന്നിധ്യം ശക്തമാക്കി

  • സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ ബോർഡ് മാറ്റുമെന്ന് നീലഗിരി കളക്ടർ മാധ്യമങ്ങൾക്ക് അറിയിച്ചു

View All
advertisement