Sushant Singh Rajput death | നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി; നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാംതവണ
- Published by:Rajesh V
- news18-malayalam
Last Updated:
Sushant Singh Rajput death | സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് റിയ മൊഴി നൽകിയത്. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റിയയെ ഇതു രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
നടന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോറൻസിക് സംഘത്തിനു കൈമാറി. അവസാന ദിവസങ്ങളിലെ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. റിയ ചക്രവർത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛൻ കെ.കെ. സിങ് എന്നിവരെ മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സുശാന്ത് വിളിച്ചിരുന്നു.
TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ സുശാന്ത് സിങ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും നടൻ സുശാന്തിന്റെ മരണത്തിനു കാരണമായെന്ന ആരോപണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചിരുന്നു.
advertisement
Mumbai: Actor and #SushantSinghRajput's friend Rhea Chakraborty is present at Bandra Police Station; she has been called for interrogation by police, in connection with Sushant's suicide case pic.twitter.com/det6byJAjy
— ANI (@ANI) June 18, 2020
സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷേ ചബ്ര ബോളിവുഡിലെ പ്രൊഫഷണൽ പോരുകളെപറ്റി അറിയില്ലെന്ന് ബുധനാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു. സിനിമാ പശ്ചാത്തലമില്ലാത്ത ഇടത്തരം കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന സുശാന്തിന് ബോളിവുഡിൽ പിടിച്ചുനിൽക്കാൻ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബോളിവുഡിലെ പ്രൊഫഷണൽ പോരുകളെ പറ്റിയും അന്വേഷിക്കുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2020 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput death | നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി; നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാംതവണ


