Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രതാപ്ഘഡിൽ നിന്നും നോയിഡയിലേക്ക് സർവീസ് നടത്തുന്ന ദീർഘദൂര എസി സ്ലീപ്പർ ബസിലാണ് 25 കാരിയായ യുവതി ആക്രമിക്കപ്പെട്ടത്.
യുപി: കുട്ടികളുമായി യാത്ര ചെയ്ത യുവതി ഓടുന്ന ബസ്സിൽ പീഡനത്തിന് ഇരയായി. ഉത്തർപ്രദേശിലെ പ്രതാപ്ഘഡിൽ നിന്ന് നോയിഡയിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. ബസ്സിലെ രണ്ട് ഡ്രൈവർമാർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്.
ലഖ്നൗവിനും മധുരയ്ക്കും ഇടയ്ക്ക് വെച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. സംഭവം നടക്കുമ്പോൾ പത്തോളം പേർ ബസ്സിലുണ്ടായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
നോയിഡയിൽ എത്തിയ ശേഷം യുവതി നൽകിയ പരാതിയിൽ സെക്ടർ 20 പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതാപ്ഘഡിൽ നിന്നും നോയിഡയിലേക്ക് സർവീസ് നടത്തുന്ന ദീർഘദൂര എസി സ്ലീപ്പർ ബസിലാണ് 25 കാരിയായ യുവതി ആക്രമിക്കപ്പെട്ടത്.
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
advertisement
[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
ആദ്യമായാണ് യുവതി സ്വന്തം നാടായ പ്രതാപ്ഘഡിൽ നിന്ന് നോയിഡയിലേക്ക് യാത്ര ചെയ്യുന്നത്. പച്ചക്കറി വ്യാപാരിയാണ് യുവതിയുടെ ഭർത്താവ്. രാത്രിയിലാണ് ഡ്രൈവർമാർ യുവതിയെ ആക്രമിച്ചത്.
advertisement
അതേസമയം, യുവതിയുടെ പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസ്സിന്റെ ഉടമയേയും കൂടെയുള്ള മറ്റൊരു ഡ്രൈവർക്കുമായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറയുന്നു.
ബസ്സിൽ ആ സമയം യാത്ര ചെയ്തവരുടെ മുഴുവൻ വിവരങ്ങൾ ശേഖരിച്ചതായും ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
Location :
First Published :
June 18, 2020 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു