IFFI: ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമയിൽ 'സ്വതന്ത്ര്യ വീർ സവർക്കർ' ഉദ്ഘാടന ചിത്രം
- Published by:Rajesh V
- news18-malayalam
Last Updated:
മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജിഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും.
ഗോവയിൽ നവംബർ 20 മുതൽ 28 വരെ നടക്കുന്ന 55ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രധാന വിഭാഗമായ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിമുകളുടെയും 20 നോൺ-ഫീച്ചർ ഫിലിമുകളുടെയും പട്ടിക പ്രഖ്യാപിച്ചു. 384 സമകാലിക ഇന്ത്യൻ ഫീച്ചർ ഫിലിമുകളിൽ നിന്ന് മുഖ്യധാരാ സിനിമയിൽ നിന്നുള്ള 5 ചലച്ചിത്രങ്ങൾ ഉൾപ്പെടെ 25 ചലച്ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഇന്ത്യൻ പനോരമ 2024-ലെ ഉദ്ഘാടന ചിത്രം രൺദീപ് ഹൂഡ സംവിധാനം ചെയ്ത 'സ്വതന്ത്ര്യ വീർ സവർക്കർ (ഹിന്ദി)' ആണ്.
കൂടാതെ, 262 ചിത്രങ്ങളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ചലച്ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. നോൺ-ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച് (ലഡാഖി)’തിരഞ്ഞെടുത്തു.
മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജിഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും.
ഇതിൽ മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്. വിക്രാന്ത് മാസി നായകനായ 12th Fail എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. അതേസമയം നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല.
advertisement
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ. നടൻ മനോജ് ജോഷി, നടി സുസ്മിത മുഖർജി, സംവിധായകരായ ഹിമാൻസു ശേഖർ ഖതുവ, ഒയിനം ഗൗതം സിംഗ്, അഷു ത്രിഖ, എസ് എം പാട്ടീൽ, നീലഭ് കൗൾ, സുശാന്ത് മിശ്ര, സൗണ്ട് എഞ്ചിനീയർ അരുൺ കുമാർ ബോസ്, എഡിറ്റർ രത്നോത്തമ സെൻഗുപ്ത, സംവിധായരായ സമീർ ഹഞ്ചാട്ടെ, പ്രിയ കൃഷ്ണസ്വാമി എന്നിവരാണ് ജൂറി അംഗങ്ങൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Oct 24, 2024 10:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
IFFI: ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമയിൽ 'സ്വതന്ത്ര്യ വീർ സവർക്കർ' ഉദ്ഘാടന ചിത്രം










