നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍

Last Updated:

കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ പത്ത് പേരെ ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

News18
News18
നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലക്കിനെ ലഹരി മരുന്നുകടത്ത് കേസില്‍ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് തിരുമംഗലം പോലീസ് അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വില്‍പ്പനയുമായി തുഗ്ലക്കിനും ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്.
കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ പത്ത് പേരെ ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെയ്ദ് സാഖി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലുള്‍പ്പെട്ട മറ്റ് മൂന്നുപേരൊടൊപ്പമാണ് തുഗ്ലക്കിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഈവര്‍ഷമാദ്യം നടി തൃഷയ്‌ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളിലിടം നേടിയയാളാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍.
'തൃഷയുമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ കരുതി തൃഷയുമൊത്ത് ഒരു ബെഡ്‌റൂം സീന്‍ ലഭിക്കുമെന്ന്. മറ്റ് സിനിമകളില്‍ ഞാന്‍ ചെയ്തതുപോലെയുള്ള ബെഡ്‌റൂം സീന്‍ ലഭിക്കുമെന്ന് കരുതി. നിരവധി ബലാത്സംഗ സീനുകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും എനിക്ക് പുത്തരിയില്ല. എന്നാല്‍ കശ്മീരിലെ ഷൂട്ടിനിടെ തൃഷയെ ഒന്ന് കാണാന്‍ പോലും അവര്‍ അനുവദിച്ചില്ല,' എന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശം.
advertisement
സ്ത്രീവിരുദ്ധവും മോശവുമായ പരാമര്‍ശമാണിതെന്നാണ് തൃഷ ഇതിന് മറുപടി നല്‍കിയത്. 'മന്‍സൂര്‍ അലിഖാന്‍ എന്നെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ച വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. ലൈംഗികതയും, അനാദരവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമര്‍ശമാണിത്. ഇത്രയും അധ:പതിച്ചയൊരാളോടൊപ്പം ഒരു സീനില്‍ പോലും അഭിനയിക്കേണ്ടി വന്നിട്ടില്ല. അത് നന്നായി എന്ന് തോന്നുന്നു. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. ഇതുപോലെയുള്ളയാളുകള്‍ മനുഷ്യരാശിയ്ക്ക് തന്നെ അപമാനമാണ്,' തൃഷ എക്‌സില്‍ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement