അനുമതിയില്ലാതെ ‘കൊടുമൺ പോറ്റി’യെ അവതരിപ്പിച്ചാൽ ഇനി പെടും ;മുന്നറിയിപ്പുമായി ‘ഭ്രമയുഗം’ നിർമാതാക്കൾ
- Published by:Sarika N
- news18-malayalam
Last Updated:
ഇനി മുതൽ കൃത്യമായ അനുമതിയില്ലാതെ ചിത്രത്തിന്റേതായ ഒരു ഭാഗവും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കളായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ്
‘ഭ്രമയുഗം’ സിനിമയുടെ ഭാഗങ്ങൾ ഇനി അനുമതിയില്ലാതെ ഉപയോഗിച്ചാൽ കുരുക്കിൽ പെടും. ചിത്രത്തിന്റെ സംഗീതം, സംഭാഷണം, കഥാപാത്രം, കഥാപാത്രങ്ങളുടെ പേരുകൾ തുടങ്ങി സകലതിനും കോപ്പിറൈറ്റുമായി നിർമ്മാതാക്കൾ രംഗത്ത് .ഇനി മുതൽ കൃത്യമായ അനുമതിയില്ലാതെ ചിത്രത്തിന്റേതായ ഒരു ഭാഗവും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കളായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ് .ചിത്രത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരുകളോ സംഭാഷണങ്ങളോ വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ അറിയിച്ചു.
Important Notice - Please read carefully, and thank you for your cooperation in respecting our intellectual property rights. pic.twitter.com/0rcmxDZZ3r
— Night Shift Studios LLP (@allnightshifts) August 23, 2024
വാണിജ്യ ആവശ്യങ്ങൾ ,ഗാനങ്ങളുടെ കവർ പതിപ്പുകൾ ഉണ്ടാക്കുന്നതിന് ,നാടകങ്ങൾ ,സ്കിറ്റുകൾ ,സ്റ്റേജ് പ്രോഗ്രാമുകൾ, ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പൊതുപരിപാടികൾ , സ്വകാര്യപരിപാടികൾ, തീം പാർട്ടികൾ അല്ലെങ്കിൽ ആരാധകർ ഉണ്ടാക്കിയ ഉള്ളടക്കം എന്നിവ ഉൾപ്പെടെയുള്ളവ ഉപയോഗിക്കണമെങ്കിൽ നിയമപരമായ അനുമതിയോ ലൈസൻസ് വാങ്ങണം എന്നാണ് നിർമ്മാണ കമ്പനി അറിയിച്ചിരിക്കുന്നത് .അനധികൃതമായി ഇവ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ പറയുന്നു.
advertisement
ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ ,സിദ്ധാർഥ് ഭരതൻ ,മണികണ്ഠൻ , തുടങ്ങിയവർ ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് .കൊടുമൺ പോറ്റി എന്ന മാന്ത്രിക കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത് .മലയാളം, തമിഴ്, കന്നട ,തെലുങ്ക് ,ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Aug 24, 2024 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അനുമതിയില്ലാതെ ‘കൊടുമൺ പോറ്റി’യെ അവതരിപ്പിച്ചാൽ ഇനി പെടും ;മുന്നറിയിപ്പുമായി ‘ഭ്രമയുഗം’ നിർമാതാക്കൾ










