'ചുരുളി' സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ല'; എഴുത്തുകാരൻ വിനോയ് തോമസ്

Last Updated:

നല്ലത് എന്ന വിശേഷണത്തിൽ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യകൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്ന് വിനോയ് താമസ് പറഞ്ഞു

ചുരുളി എന്ന സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് എഴുത്തുകാരൻ വിനോയ് തോമസ്. സിനിമയ്ക്ക് ആധാരമായ 'കളി​ഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയുടെ എഴുത്തുകാരനാണ് വിനോയ് തോമസ്. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ തന്റെ ഏറ്റവും പുതിയ പുസ്തകമായ 'പ്രോത്താസീസിന്‍റെ ഇതിഹാസം' എന്ന കൃതിയെ ആധാരമാക്കി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലത് എന്ന വിശേഷണത്തിൽ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യകൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്ന് വിനോയ് താമസ് പറഞ്ഞു. മലയാളത്തെ തിരിച്ചു പിടിക്കാനുള്ള തന്റെ ശ്രമമാണെന്നും വിനോയ് പറഞ്ഞു.
നന എന്ന നോവല്ല ചുരുളിയുടെ രണ്ടാം ഭാ​ഗമാണ്. നല്ലവർ മാത്രം താമസിക്കുന്ന സ്ഥലത്ത് ഒരു കുറ്റവാളിയെ അന്വേഷിച്ച് പോകുന്നവരുടെ കഥയാണിത്. ഈ നോവെല്ലയിൽ രക്തസാക്ഷിത്വം എന്ന വിഷയമാണ് ദാർശനികമായി ചർച്ചചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥ ഡ്രാക്കുളയാണെന്നമാണ് വിനോയ്‍യുടെ അഭിപ്രായം.
അവനവന്റെ ശരീരത്തോട് ഒരാൾ ചെയ്യുന്ന കുറ്റകൃത്യമാണ് രക്തസാക്ഷിത്വം. എല്ലാ മതങ്ങളിലും പ്രാകൃത ആചാരങ്ങളിലേക്ക് തിരിച്ചുപോകണമെന്ന പ്രവണതയുണ്ട്. ജീവിച്ചിരിക്കുന്നവരെ 'ഫിക്ഷണൽ' കഥാപാത്രമാക്കാനുള്ള സ്വാതന്ത്യമാണ് തന്റെ ആ​ഗ്രഹം. ഭാഷാ പ്രയോഗത്തിലും സമാനമായ സ്വാതന്ത്ര്യം വെണമെന്നാണ് വിനോയ് തോമസിന്റെ ആവശ്യം.
advertisement
കുട്ടികളുടെ പാഠപുസ്തകങ്ങൾ കാലഹരണപ്പെട്ടിരിക്കുകയാണ്. സ്കൂൾ കാലഘട്ടത്തിലെ കുട്ടികളുടെ പാഠ്യക്രമം അഭിമുഖീകരിക്കുന്നില്ല. മലയാളം അധ്യാപകർ പലപ്പോഴും കോമഡിയാണ് ക്ലാസിൽ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. മലയാള ഭാഷയെ ഇപ്പോൾ സംരക്ഷിക്കുന്നത് പ്രാദേശിക ഭാഷാഭേദത്തിൽ എഴുതുന്ന കടകളുടെ ബോർഡുകളാണ്. ജീവിക്കുന്ന മലയാളം ഇതാണെന്നുമാണ് വിനോയ് തോമസിന്റെ നിരീക്ഷണം.
യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമ ഇടങ്ങളിൽ വരുന്ന പോസ്റ്റുകളിലെ കമന്റുകളിൽ നിന്നാണ് ജീവിക്കുന്ന മലയാള ഭാഷയെ താൻ കണ്ടെത്തുന്നതെന്നും വിനോയ് തോമസ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ചുരുളി' സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ല'; എഴുത്തുകാരൻ വിനോയ് തോമസ്
Next Article
advertisement
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി HAL ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
  • PJSC-UAC യുമായി ചേർന്ന് SJ-100 വിമാനം നിർമിക്കാൻ HAL ധാരണാപത്രം ഒപ്പുവച്ചു.

  • 1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം SJ-100 ആദ്യത്തെ യാത്രാവിമാനമാണ്.

  • SJ-100 വിമാന നിർമ്മാണം ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' സംരംഭത്തിന് വലിയ ഉത്തേജനം നൽകും.

View All
advertisement