ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിച്ച സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി യുവതാരങ്ങൾ

Last Updated:

പിന്തുണ അറിയിച്ചവരിൽ നസ്‌ലൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ അഭിനേതാക്കൾ

ഖാലിദ് റഹ്മാനും ജിംഷി ഖാലിദും
ഖാലിദ് റഹ്മാനും ജിംഷി ഖാലിദും
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് സംവിധായകൻ ഖാലിദ് റഹ്മാൻ (Khalid Rahman) അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തതിന് പിന്നാലെ 'ആലപ്പുഴ ജിംഖാന' എന്ന സിനിമയിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത്. എന്നാലിപ്പോൾ ഈ പോസ്റ്റിന്റെ കമന്റ് സെക്ഷൻ പൂട്ടിയ നിലയിലാണ്.
ഖാലിദ് റഹ്മാൻ്റെ സഹോദരനായ ഛായാഗ്രാഹകൻ ജിംഷി ഖാലിദിൻ്റെ പോസ്റ്റിന് കീഴിൽ നസ്‌ലൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ അഭിനേതാക്കൾ സോഷ്യൽ മീഡിയയിൽ പിന്തുണ പങ്കിട്ടു.
ഖാലിദ് റഹ്മാനൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ട് ജിംഷി ഇങ്ങനെ ക്യാപ്‌ഷൻ കുറിച്ചു: "തീ ആളിക്കത്തിച്ചതിനു നന്ദി, ഈ തീപ്പൊരി ഉജ്ജ്വലമായി തുടരട്ടെ." കഞ്ചാവ് കൈവശം വച്ചതിന് അടുത്തിടെ അറസ്റ്റിലായ ഗായകൻ വേടന്റെ “എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടേൻ്റെ മുഖം മുറിഞ്ഞേ” എന്ന ഗാനം അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വിഷ്ണു രഘു, ഷിൻസ് ഷാൻ, റാപ്പർ ഡബ്‌സി, സർജാനോ ഖാലിദ്, ശീതൾ ജോസഫ് എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ മറ്റുള്ളവരും ഖാലിദ് റഹ്മാനെ പിന്തുണച്ചു.
advertisement
എന്നിരുന്നാലും, താരങ്ങളുടെ പിന്തുണക്കെതിരെ പൊതുജന പ്രതിഷേധം ശക്തമാണ്. പ്രശസ്തരായ യുവതാരങ്ങൾ മയക്കുമരുന്നുമായി പിടിക്കപ്പെട്ട ഒരാൾക്ക് ഒപ്പം നിൽക്കുന്നത് എന്തുകൊണ്ടെന്ന് പലരും ചോദ്യം ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തെ പിന്തുണയ്ക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ചിലർ മുന്നറിയിപ്പ് നൽകി. അത്തരം നടപടികൾക്കെതിരെ ശക്തമായ നിലപാടെടുത്ത വിൻസി അലോഷ്യസിൻ്റെ മാതൃക നസ്‌ലൻ പിന്തുടരണമെന്ന് ചിലർ പറഞ്ഞു.
ഛായാഗ്രാഹകൻ സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിലാണ് സംഭവം. ഖാലിദ് റഹ്മാനും സഹ സംവിധായകൻ അഷ്‌റഫ് ഹംസയും ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുകയായിരുന്നു. മൂന്നാമത്തെ സുഹൃത്തും അറസ്റ്റിലായി. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
advertisement
ഖാലിദ് റഹ്മാൻ്റെ ഏറ്റവും പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനയിൽ നസ്‌ലൻ നായകവേഷം ചെയ്തിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവ്വഹിച്ചു.
Summary: A young crop of Malayalam actors come in support of director Khalid Rahman, who was arrested in the hybrid cannabis case
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിച്ച സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി യുവതാരങ്ങൾ
Next Article
advertisement
Horoscope Sept 28 | സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും; ബന്ധങ്ങള്‍ ശക്തിപ്പെടും: ഇന്നത്തെ രാശിഫലം
Horoscope Sept 28 | സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും; ബന്ധങ്ങള്‍ ശക്തിപ്പെടും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി, സൃഷ്ടിപരമായ അവസരങ്ങള്‍ ഉണ്ടായേക്കും

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 28ലെ രാശിഫലം അറിയാം

  • മിഥുനം രാശിക്കാര്‍ക്ക് കാലതാമസങ്ങള്‍ മറികടക്കാനുള്ള അവസരങ്ങളും ലഭിക്കും

View All
advertisement