Drowned | മലയാളി യുവാവ് യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു

Last Updated:

ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു

Muhammed_Emil
Muhammed_Emil
ദുബായ്: മലയാളി യുവാവ് യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു. ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് എമിൽ. കഴിഞ്ഞ ഏഴ് മാസമായി ഇദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടത്തെുകയായിരുന്നു.
മുഹമ്മദ് എമിലിന്‍റെ മൃതദേഹം യൂനിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മലയാളി സന്നദ്ധപ്രവർത്തകരും ആശുപത്രിതിയിൽ എത്തിച്ചിട്ടുണ്ട്. ശഫിജയാണ് മാതാവ്. ഹെല്‍മിന്‍, ഹിബ എന്നിവര്‍ സഹോദരങ്ങള്‍.
Qatar Accident| പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ ഖത്തറിൽ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
ഖത്തറിൽ (Qatar)വാഹനാപകടത്തിൽ ( Accident)മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് മീഡിയ വൺ റിപ്പോർട്ടിൽ പറയുന്നു.
advertisement
രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ആറ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റ മൂന്ന് പേരെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ള സംഘമാണ് അപകടത്തിൽപെട്ടത്.
Accident | പെരുന്നാള്‍ അവധി ആഘോഷത്തിനായി പോകവെ അപകടം; ഒമാനില്‍ മലയാളി നഴ്സ് മരിച്ചു
യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണു മരിച്ചത്.  ഏഴു പേര്‍ക്കു പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
advertisement
ദുബായില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഷീബ. കുടുംബത്തോടൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാനായി ദുബായിൽ നിന്നു സലാലയിലേക്കു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ഏഴുപേരടങ്ങുന്ന രണ്ടു കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവച്ചു മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോന്‍ ആണു ഷീബയുടെ ഭര്‍ത്താവ്. പിതാവ്: തോമസ്. മാതാവ്: മറിയാമ്മ.
സൗദിയിൽനിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലയാളി വാഹനാപകടത്തിൽ മരിച്ചു
സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലയാളി വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ ക്ഷണപുരം മുണ്ടക്കോട്ട വടക്കേതില്‍ കുമാരന്‍റെ മകന്‍ രജിത്ത് എന്ന് വിളിക്കുന്ന രാജീവ് (41) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയില്‍ ഖമീസ് മുശൈത്തില്‍ മരിച്ചത്. രജിത്ത് ഓടിച്ചിരുന്ന ട്രൈലർ അപകടത്തില്‍പ്പെടുകയായിരുന്നു.
advertisement
സന്ധ്യയാണ് രജിത്തിന്‍റെ ഭാര്യ. ലോട്ടസ് മകളാണ്. മൃതദ്ദേഹം അഹദ് റുഫൈദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അസീര്‍ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കണ്‍വീനര്‍ മണികണ്ഠന്റെ നേതൃത്തത്തില്‍ പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Drowned | മലയാളി യുവാവ് യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement