Blast in Abu Dhabi| അബുദാബിയില്‍ സ്‌ഫോടനം; വിമാനത്താവളത്തിലും തീപിടിത്തം; ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി: അബുദാബിയില്‍ (Abu Dhabi) രണ്ടിടങ്ങളിലായി സ്‌ഫോടനം (Blast). അബുദാബിയിലെ വ്യവസായ മേഖലയായ അല്‍ മുസഫയില്‍ (Mussafah) മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ കമ്പനിയായ അഡ്‌നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോണ്‍ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
Also Read- Birju Maharaj| കഥക് കലാരൂപത്തെ ലോക വേദിയിലെത്തിച്ച അതുല്യപ്രതിഭ; ബിർജു മഹാരാജിനെ കുറിച്ച് അറിയാം
advertisement
അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം (WAM) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
advertisement
English Summary: Drones may have sparked an explosion on three oil tankers in Abu Dhabi and may have sparked a separate fire at an extension of the emirate’s main airport on Monday, according to a statement by police. Abu Dhabi police described the airport fire as minor and said it took place at an extension of Abu Dhabi’s main international airport still under construction.
Location :
First Published :
January 17, 2022 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Blast in Abu Dhabi| അബുദാബിയില്‍ സ്‌ഫോടനം; വിമാനത്താവളത്തിലും തീപിടിത്തം; ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു