Ravanaprabhu | തകിലു പുകിലു കുരവ കുഴല് വീണ്ടും; മോഹൻലാലിന്റെ 'രാവണപ്രഭു' റീ-റിലീസ് തിയതി

Last Updated:

മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്

രാവണപ്രഭു
രാവണപ്രഭു
നൂതന ദൃശ്യ-ശബ്ദ വിസ്മയങ്ങളുമായി 4K ആറ്റ്മോസിൽ രാവണപ്രഭു (Ravanaprabhu) എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്ക്. ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസെൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു
സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം. ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം - പി. സുകുമാർ. 'മാറ്റിനി നൗ' ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Ravanaprabhu, the 2001 Malayalam movie starring Mohanlal in the lead role has been slated for a re-release in the month of October. Written and directed by Ranjith, the movie is produced by Antony Perumbavoor under the banner of Aashirvad Cinemas. The movie is a sequel to Devasruram, another Mohanlal movie made by Ranjith. The movie is hitting big screens again on October 10
മലയാളം വാർത്തകൾ/ വാർത്ത/Film/
Ravanaprabhu | തകിലു പുകിലു കുരവ കുഴല് വീണ്ടും; മോഹൻലാലിന്റെ 'രാവണപ്രഭു' റീ-റിലീസ് തിയതി
Next Article
advertisement
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; സൂര്യകുമാർ യാദവ്
  • സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും.

  • പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് നേടിയതിനു ശേഷം സൂര്യകുമാർ ഈ പ്രഖ്യാപനം നടത്തി.

  • തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

View All
advertisement