Wealth | ഇന്ത്യയിലെ 10 അതിസമ്പന്നരുടെ സമ്പത്ത്, 25 വര്‍ഷത്തേക്ക് രാജ്യത്തെ ഓരോ കുട്ടിയുടെയും ഉന്നത വിദ്യാഭ്യാസത്തിന്
- Published by:Jayashankar Av
- news18-malayalam
Last Updated:
ഇന്ത്യയിലെ 142 ശതകോടീശ്വരന്മാര്‍ ഒന്നിച്ച് 719 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വത്ത് സ്വന്തമാക്കിയിട്ടുണ്ടെന്നും രാജ്യത്തെ സാമ്പത്തിക അസമത്വത്തെ കുറിച്ച് വ്യക്തമാക്കുന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് -19 (Covid 10) പകര്‍ച്ചവ്യാധി കാലഘട്ടത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ (billionaires) മൊത്തം സമ്പത്ത് ഇരട്ടിയിലധികമായതായി റിപ്പോര്‍ട്ടുകള്‍. ശതകോടീശ്വരന്മാരുടെ എണ്ണം 39 ശതമാനം വര്‍ധിച്ച് 142 ആയി ഉയരുകയും ചെയ്തു. രാജ്യത്തെ 10 അതിസമ്പന്നരുടെ സമ്പത്ത്, 25 വര്‍ഷത്തേക്ക് രാജ്യത്തെ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും (School Education) ഉന്നത വിദ്യാഭ്യാസത്തിനും പര്യാപ്തമാണെന്ന് ഒരു പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഓണ്‍ലൈന്‍ ദാവോസ് അജണ്ട ഉച്ചകോടിയുടെ ആദ്യ ദിവസം പുറത്തിറക്കിയ വാര്‍ഷിക അസമത്വ സര്‍വേയില്‍, സമ്പന്നരായ 10 ശതമാനത്തിന് ഒരു ശതമാനം അധിക നികുതി ചുമത്തിയാല്‍ തന്നെ രാജ്യത്തിന് 17.7 ലക്ഷം അധിക ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കാന്‍ കഴിയുമെന്ന് ഓക്സ്ഫാം ഇന്ത്യ (Oxfam India) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് ഏഴ് വര്‍ഷത്തിലേറെ ധനസഹായം ചെയ്യാന്‍ പര്യാപ്തമാണ് രാജ്യത്തെ 98 അതിസമ്പന്ന കുടുംബങ്ങള്‍ നല്‍കുന്ന നികുതിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
advertisement
കോവിഡ് 19 പകര്‍ച്ചവ്യാധിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ക്കും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കുമായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലെ 142 ശതകോടീശ്വരന്മാര്‍ ഒന്നിച്ച് 719 ബില്യണ്‍ യുഎസ് ഡോളറിന്റെ (53 ലക്ഷം കോടിയിലധികം) സ്വത്ത് സ്വന്തമാക്കിയിട്ടുണ്ടെന്നും രാജ്യത്തെ സാമ്പത്തിക അസമത്വത്തെ കുറിച്ച് വ്യക്തമാക്കുന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അവരില്‍ ഏറ്റവും സമ്പന്നരായ 98 പേരുടെ ആസ്തിയെന്നത് ഇപ്പോള്‍ 40 ശതമാനമുള്ള ഏറ്റവും ദരിദ്രരായ 55.5 കോടി ജനങ്ങളുടെ മൊത്തം സമ്പത്തിന് തുല്യമാണ് (657 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 49 ലക്ഷം കോടി രൂപ).
advertisement
അതിസമ്പന്നരായ 10 ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ ഓരോരുത്തരും പ്രതിദിനം ഒരു മില്യണ്‍ ഡോളര്‍ ചെലവഴിക്കുകയാണെങ്കില്‍ പോലും അവരുടെ നിലവിലെ സമ്പത്ത് തീര്‍ക്കാന്‍ 84 വര്‍ഷമെടുക്കും. മള്‍ട്ടി മില്യണയര്‍മാര്‍ക്കും ശതകോടീശ്വരന്മാര്‍ക്കും ബാധകമായ വാര്‍ഷിക നികുതിയിലൂടെ പ്രതിവര്‍ഷം 78.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാം. ഇതുവഴി സര്‍ക്കാരിന്റെ ആരോഗ്യ ബജറ്റ് 271 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
സാമ്പത്തിക പ്രതിസന്ധി
ഒരു ആരോഗ്യ പ്രതിസന്ധിയായി ആരംഭിച്ച കോവിഡ് 19, ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയായി മാറിയെന്നും ഓക്സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിസമ്പന്നരായ 10 ശതമാനം ആളുകള്‍, ദേശീയ സമ്പത്തിന്റെ 45 ശതമാനം സ്വരൂപിച്ചിരിക്കുമ്പോള്‍ ജനസംഖ്യയുടെ താഴെക്കിടയിലുള്ള 50 ശതമാനത്തിന്റെ പങ്ക് വെറും 6 ശതമാനം മാത്രമാണ്.
advertisement
വരുമാനം ഉണ്ടാക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സുകള്‍ പുനഃപരിശോധിക്കാനും കൂടുതല്‍ പുരോഗമനപരമായ നികുതി രീതികള്‍ സ്വീകരിക്കാനും ഘടനാപരമായ പ്രശ്നങ്ങള്‍ വിലയിരുത്താനും ഈ പഠനം സര്‍ക്കാരിനെ പ്രേരിപ്പിക്കും. കൂടാതെ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയിലേക്ക് സര്‍ക്കാര്‍ വരുമാനം തിരിച്ചുവിടുകയും അവയെ സാര്‍വത്രിക അവകാശങ്ങളായി കണക്കാക്കുകയും അസമത്വം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി കണക്കാക്കുകയും അതുവഴി ഈ മേഖലകളുടെ സ്വകാര്യവല്‍ക്കരണ മാതൃക ഒഴിവാക്കുകയും ചെയ്യാമെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട് പറയുന്നു.
''സാമ്പത്തിക നികുതി പുനരാരംഭിച്ച് ഭൂരിപക്ഷത്തിന് വിഭവങ്ങള്‍ സൃഷ്ടിക്കാനും സമ്പന്നര്‍ക്ക് താല്‍ക്കാലികമായി ഒരു ശതമാനം സര്‍ചാര്‍ജ് ചുമത്തി അതിലൂടെ ലഭിക്കുന്ന വരുമാനം ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നിക്ഷേപിക്കുന്ന തരത്തില്‍ ഇന്ത്യയുടെ സമ്പത്ത് അതിസമ്പന്നരില്‍ നിന്ന് പുനര്‍വിതരണം ചെയ്യാനും ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു'' എന്നും ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ലിംഗപരമായ അസമത്വം
ലിംഗപരമായ അസമത്വത്തെക്കുറിച്ചും വ്യക്തമായി ഓക്സ്ഫാം ഇന്ത്യ പറയുണ്ട്. എല്ലാ തൊഴില്‍ നഷ്ടങ്ങളുടെയും 28 ശതമാനവും സ്ത്രീകള്‍ക്കാണെന്നും പകര്‍ച്ചവ്യാധിയുടെ സമയത്ത് അവരുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും നഷ്ടപ്പെട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വനിതാ ശിശുവികസന മന്ത്രാലയത്തിനായുള്ള ഇന്ത്യയുടെ 2021ലെ ബജറ്റ് വിഹിതം ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ അവസാനത്തെ പത്ത് പേരുടെ മാത്രം മൊത്തം സമ്പത്തുമായി താരതമ്യം ചെയ്യുമ്പോള്‍ തുക പകുതിയില്‍ താഴെ മാത്രമാണ്. 10 കോടിയിലധികം വരുമാനമുള്ള വ്യക്തികള്‍ക്ക് വെറും 2 ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ തന്നെ മന്ത്രാലയത്തിന്റെ ബജറ്റ് 121 ശതമാനം വര്‍ദ്ധിപ്പിക്കാനാവും. ആദ്യത്തെ 100 ശതകോടീശ്വരന്മാരുടെ സ്വത്ത് സമാഹരിച്ചാല്‍ തന്നെ അടുത്ത 365 വര്‍ഷത്തേക്ക് സ്ത്രീകള്‍ക്കായിട്ടുള്ള സ്വയം സഹായ സംഘങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനുള്ള ധനസഹായം നല്‍കാനാകും.
advertisement
ആരോഗ്യ അസമത്വം
അതേസമയം ആരോഗ്യ അസമത്വത്തെ ചൂണ്ടികാണിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത് - ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 98 കുടുംബങ്ങളുടെ 4 ശതമാനം സമ്പത്ത് നികുതി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് 2 വര്‍ഷത്തിലേറെ ധനസഹായം നല്‍കാന്‍ പര്യാപ്തമാണെന്നും, ഈ അതിസമ്പന്നരുടെ സമ്പത്ത് കേന്ദ്ര ബജറ്റിനേക്കാള്‍ 41 ശതമാനം കൂടുതലാണെന്നുമാണ്.
വിദ്യാഭ്യാസ അസമത്വം
വിദ്യാഭ്യാസ അസമത്വത്തെക്കുറിച്ച് പഠനം പറയുന്നത് ഇങ്ങനെയാണ് - ഇന്ത്യയിലെ 98 ശതകോടീശ്വരന്മാരുടെ, സമ്പത്തിന്റെ നികുതിയുടെ ഒരു ശതമാനം ലഭിച്ചാല്‍ തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന്റെ മൊത്തം വാര്‍ഷിക ചെലവുകള്‍ക്കും ഉതകുന്നതാണ്. അതിസമ്പന്നരുടെ സ്വത്തിന്മേലുള്ള നികുതിയുടെ 4 ശതമാനം കൊണ്ട് 17 വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഉച്ചഭക്ഷണ പരിപാടി അല്ലെങ്കില്‍ 6 വര്‍ഷത്തേക്ക് സമഗ്ര ശിക്ഷാ അഭിയാന്‍ നടത്താം.
advertisement
Also Read- Amazon Great Republic Day Sale 2022 | ആമസോൺ റിപ്പബ്ലിക് ദിന വിൽപനയ്ക്ക് തുടക്കം; ലാപ്‌ടോപ്പുകൾക്കും സ്മാർട്ട്ഫോണിനും വമ്പൻ ഓഫറുകൾ
അതുപോലെ, 98 ശതകോടീശ്വരന്മാരുടെ സ്വത്തിന്മേലുള്ള 4 ശതമാനം നികുതി ഉപയോഗിച്ച് 10 വര്‍ഷത്തേക്ക് രാജ്യത്തെ അംഗന്‍വാടി സേവനങ്ങള്‍, പോഷന്‍ അഭിയാന്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി, ദേശീയ ക്രെഷ് സ്‌കീം എന്നിവ ഉള്‍പ്പെടുന്ന മിഷന്‍ പോഷന്‍ 2.0 ന് ഫണ്ട് കണ്ടെത്താന്‍ സാധിക്കുമെന്നും ഓക്സ്ഫാം ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2022 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Wealth | ഇന്ത്യയിലെ 10 അതിസമ്പന്നരുടെ സമ്പത്ത്, 25 വര്‍ഷത്തേക്ക് രാജ്യത്തെ ഓരോ കുട്ടിയുടെയും ഉന്നത വിദ്യാഭ്യാസത്തിന്