കുവൈറ്റ് സിറ്റി: കുവൈറ്റ് അമിർ ശൈഖ് സബാ അല്‍ അഹ്‌മദ് അന്തരിച്ചു. 91 വയസായിരുന്നു. രാജ്യത്തെ ഔദ്യോഗിക മാധ്യമമായ കുവൈത്ത് ടെലിവിഷനിലൂടെ അമീറി ദിവാൻ ഡെപ്യൂട്ടി മന്ത്രി ഷെയ്ഖ് അലി അൽ ജറാ അൽ സബയാണ് മരണവാർത്ത പ്രഖ്യാപിച്ചത്.
രോഗബാധയെ തുടർന്ന് ജൂലൈ 18 ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തുടർ ചികിത്സയുടെ ഭാഗമായി ജൂലൈ 23 ന് അമീറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. ഈ മാസം ആദ്യമാണ് യുഎസില്‍ ശസ്ത്രക്രിയക്ക് ശേഷം കുവൈത്തില്‍ മടങ്ങിയെത്തിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.