അഞ്ചു വര്‍ഷമായി പൊലീസ് ഉദ്യോഗസ്ഥന്റെ ലൈസന്‍സ് ഉപയോഗിച്ച് മദ്യം കടത്ത് നടത്തിയിരുന്ന യുവാവ് പിടിയില്‍. 2016ലാണ് 25കാരനായ പൊലിസ് ഉദ്യോഗസ്ഥന്റെ ലൈസെന്‍സും എമിറേറ്റ്സ് ഐഡിയും അടങ്ങിയ വാലറ്റ് നഷ്ടമായത്. ട്രാഫിക് നിയമലംഘനം നടത്തിയ ഇയാള്‍ മദ്യം കടത്തുന്നതായി ദുബായ് പൊലീസ് കണ്ടെത്തിയത്.
മറ്റൊരാളുടെ ഔദ്യോഗിക രേഖകള്‍ ദുരുപയോഗം ചെയ്തതിനും ആള്‍മാറാട്ടം നടത്തിയതിനും 45കാരനായ പ്രതിക്കെതിരെ കേസെടുത്തു. പ്രതി ഉപയോഗിച്ച ഡ്രൈവിങ് ലൈസന്‍സ് ജിസിസി രാജ്യങ്ങളിലൊന്നില്‍ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2016ല്‍ പൊലീസ് ഉദ്യോഗസ്ഥന് ലൈസന്‍സ് നഷ്ടപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രാഫിക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പ്രതിയോട് വാഹനത്തിന്റെ രേഖകള്‍ നല്കാന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ സുഹൃത്തിന്റേതാണെന്ന് പ്രതി പറഞ്ഞു. തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയയായിരുന്നു. വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു പെട്ടിയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
ഡ്രൈവിങ് ലൈസന്‍സില്‍ യഥാര്‍ഥ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിയുടെ വാദം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ലൈസന്‍സാണ് ഉപയോഗിക്കുന്നതെന്ന് പ്രതി മറച്ചുവെച്ചതായി പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Driving licence, Dubai