HOME /NEWS /India / കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ രാജ്യത്താകെ ഇന്ന് 13 ട്രെയിനുകള്‍; കേരളത്തിൽ നിന്ന് അഞ്ചെണ്ണം

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ രാജ്യത്താകെ ഇന്ന് 13 ട്രെയിനുകള്‍; കേരളത്തിൽ നിന്ന് അഞ്ചെണ്ണം

News18 Malayalam

News18 Malayalam

Special Trains for Migrant Workers | ടിക്കറ്റ് തുക യാത്രക്കാർ നൽകണം.

  • Share this:

    ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ രാജ്യത്താകെ ഇന്ന് സർവീസ് നടത്തുന്നത് 13 ട്രെയിനുകൾ. ഇതിൽ അഞ്ചെണ്ണം കേരളത്തിൽ നിന്നാണ്. ഗുജറാത്തിൽ നിന്ന് രണ്ട് ട്രെയിനുകളും മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് ട്രെയിനുകളിലും രാജസ്ഥാനിൽ നിന്ന് രണ്ട് ട്രെയിനുകളുമാണ് ഇന്ന് തൊഴിലാളികളുമായി നാട്ടിലേക്ക് തിരിക്കുക. ആന്ധ്രാപ്രദേശിൽ നിന്നും ഒരു ട്രെയിൻ ഇന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

    ഗുജറാത്തില്‍ നിന്ന് പുറപ്പെടുന്ന രണ്ട് ട്രെയിനുകളും ഒഡീഷയിലെ ബെർഹംപൂരിലെക്കാണ്. മഹരാഷ്ട്രയിൽ നിന്ന് പുറപ്പെടുന്ന രണ്ട് ട്രെയിനുകൾ ലഖ്നൗവിലേക്കും ഒന്ന് ഗൊരഖ്പൂരിലേക്കുമാണ്. കൊൽക്കത്തയിലേക്കും ധൻബാദിലേക്കുമാണ് രാജസ്ഥാനിൽ നിന്നുള്ള ട്രെയിനുകൾ പോവുന്നത്.

    കേരളത്തിൽ നിന്ന് എറണാകുളം- ഭുവനേശ്വര്‍, ആലുവ–പട്ന ട്രെയിനുകള്‍ വൈകിട്ട് പുറപ്പെടും. തിരുവനന്തപുരം - റാഞ്ചി ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടിനും തിരൂര്‍ -പട്ന ട്രെയിന്‍ വൈകിട്ട് ആറിനും പുറപ്പെടും. കോഴിക്കോട്–ധന്‍ബാദ് ട്രെയിന്‍ അഞ്ചുമണിക്ക് യാത്ര തിരിക്കും. ഈ ട്രെയിനില്‍ 1128 തൊഴിലാളികളെ കൊണ്ടുപോകും.

    BEST PERFORMING STORIES:മദ്യവില്‍പനശാലകള്‍ തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]

    തിരുവനന്തപുരം – റാഞ്ചി ട്രെയിനിൽ 1200 പേരെയാണ് അയക്കുന്നത്. മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റ് പരിശോധനയും ടിക്കറ്റ് തുക ഈടാക്കലും കഴിഞ്ഞ ശേഷമാണ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. രോഗലക്ഷണമുള്ളവരെ അയക്കില്ല. തിരുവനന്തപുരത്തുനിന്ന് റാഞ്ചിയിലേക്ക് 832 രൂപ യാണ് ടിക്കറ്റ് തുക. ഇതു യാത്രക്കാര്‍ നല്‍കണം.

    വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന കോഴിക്കോട്- ധന്‍ബാദ് പ്രത്യേക ട്രെയിനിൽ യാത്ര ചെയ്യാനുള്ള തൊഴിലാളികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു കെഎസ്ആർടിസിയുടെ 42 ബസുകൾ അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കോഴിക്കോട്- 24, വടകര– 6, തൊട്ടിൽ പാലം – 2, താമരശ്ശേരി– 10 എന്നിങ്ങനെയാണ് ബസുകൾ അനുവദിച്ചത്.

    മെയ് ദിനത്തിലാണ് കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കുള്ളത് ഉൾപ്പെടെ  ആദ്യ ദിവസം ആറ് ട്രെയിനുകളാണ് സർവീസ് നടത്തിയത്. ലിംഗംപള്ളി- ഹാത്തിയ, നാസിക്- ലഖ്നൗ, നാസിക്- ഭോപ്പാൽ, ജയ്പൂർ- പട്ന, കോട്ട- ഹാത്തിയ ട്രെയിനുകളാണ് ഇന്നലെ സർവീസ് നടത്തിയത്.

    First published:

    Tags: Covid 19 in India, Lockdown, Migrant workers, Railway to operate special trains