നടനെ പ്രണയിച്ചതിന് സഹോദരൻ തോക്കെടുത്തു; ശേഷം സഹോദരീ ഭർത്താവിനെ വിവാഹം ചെയ്ത നടി

Last Updated:
ഇന്ത്യൻ സിനിമയിൽ ദീർഘകാലം ജീവിച്ചിരുന്ന താരങ്ങളിൽ ഒരാളായ നടി, അവരുടെ 98-ാം വയസിൽ വിടവാങ്ങി
1/6
സിനിമയേക്കാൾ ട്വിസ്റ്റുകളുള്ള സെലിബ്രിറ്റി ജീവിതകഥകളിൽ ഇതാ ഒരു പഴയകാല കഥ കൂടി. ബോളിവുഡ് സൂപ്പർ നായകൻ ദിലീപ് കുമാറാണ് കഥാനായകൻ. അദ്ദേഹം പ്രണയിച്ച നായിക പക്ഷേ ഒരിക്കലും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായില്ല. കുടുംബത്തിന്റെ നല്ലഭാവിയോർത്ത് അവർ വിവാഹം ചെയ്തത് സഹോദരീഭർത്താവിനെയും. സഹോദരി ബാക്കിയാക്കിയ അവരുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് അവർ അമ്മയായി. ഇന്ത്യൻ സിനിമയിൽ ദീർഘകാലം ജീവിച്ചിരുന്ന താരങ്ങളിൽ ഒരാളായ നടി, കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവരുടെ 98-ാം വയസിൽ വിടവാങ്ങി. സസ്‌പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ആ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം

advertisement
2/6
 ആ നായികയുടെ പേരാണ് കാമിനി കൗശൽ. നടൻ ദിലീപ് കുമാറിന്റെ പ്രണയകഥ ബോളിവുഡിൽ പ്രശസ്തമായിരുന്നു, അതിലെ കഥാനായിക സൈറ ഭാനു എത്തും മുൻപേ അദ്ദേഹത്തിന്റെ പ്രണയിനിയായത് കാമിനി കൗശൽ എന്ന സുന്ദരിയാണ്. ഇരുവരുടെയും കരിയറിന്റെ തുടക്കത്തിൽ മൊട്ടിട്ട പ്രണയമായിരുന്നു അത്. 1948ൽ റിലീസ് ചെയ്ത 'ഷഹീദ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലായിരുന്നു അവരുടെ പരിചയവും പ്രണയവും. ദിലീപ് കുമാർ അന്നൊരു നടനായി പരിണമിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കാമിനിയാകട്ടെ അവരുടെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലും (തുടർന്ന് വായിക്കുക)

3/6
നേരമ്പോക്കിനായി പ്രണയിച്ചവരല്ല ദിലീപും കാമിനിയും. ഇരുവരും അഗാധപ്രണയത്തിലായി. പ്രണയത്തിന്റെ ഒരു ഘട്ടത്തിൽ, ഇരുവർക്കും പിരിഞ്ഞു ജീവിക്കുക പോലും അസാധ്യമായി മാറി. അത്രയ്ക്ക് അടുപ്പം സൂക്ഷിച്ചവരാണ് അവർ. ഒരഭിമുഖത്തിൽ കാമിനി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രണയം വീട്ടിലറിഞ്ഞതും, സഹോദരൻ തോക്കെടുത്തതുമെല്ലാം ബോളിവുഡിലെ പ്രശസ്തമായ പിന്നണികഥകളിൽ ഒന്നാണ്

4/6
കാമിനിയും ദിലീപ് കുമാറുമായുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരുന്ന കാലം. പ്രണയം അതിന്റെ വഴിക്ക് പുരോഗമിച്ചുകൊണ്ടിരിക്കെ, മിലിറ്ററി ഉദ്യോഗസ്ഥനായ കാമിനിയുടെ മൂത്ത സഹോദരൻ പ്രണയകഥ അറിയുകയും, ഷൂട്ടിംഗ് സെറ്റിലേക്ക് ദേഷ്യത്തോടെ തോക്കുമായി വരികയുമായിരുന്നു. ദിലീപ് കുമാറിന് ശക്തമായ താക്കീതു നൽകിയ ശേഷം മാത്രമാണ് അദ്ദേഹം മടങ്ങിയത്. സംവിധായകൻ പി.എൻ. അറോറയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭീഷണിക്ക് മുന്നിൽ വേർപിരിയുകയല്ലാതെ മറ്റൊരു പോംവഴി ഇരുവർക്കും മുന്നിൽ ഇല്ലായിരുന്നു

5/6
കാമിനിയുടെ ജീവിതത്തിൽ വീണ്ടും ട്വിസ്റ്റുകൾ ഉണ്ടായി. ദിലീപ് കുമാറിൽ നിന്നും അകന്നു നിൽക്കുന്ന സമയത്താണ് കാമിനിയുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം. അവരുടെ സഹോദരി ഒരു റോഡ് അപകടത്തിൽ കൊല്ലപ്പെടുന്നു. കുംകും, കവിത എന്ന രണ്ടു കൊച്ചുകുഞ്ഞുങ്ങളുടെ അമ്മയായിരുന്നു അവർ. അമ്മയെ നഷ്‌ടമായ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം കാമിനിക്കായിരുന്നു. ഒടുവിൽ സഹോദരീ ഭർത്താവായിരുന്ന ബി.എസ്. സൂദിനെ അവർ വിവാഹം ചെയ്‌തു. ഇതൊരു പ്രണയവിവാഹംയിരുന്നില്ല. കുട്ടികളുടെ ഭാവി മുന്നിൽക്കണ്ട് കാമിനി ചെയ്ത ഒരു ത്യാഗമായി മാറി ആ വിവാഹം. ഇവർക്ക് പിന്നെ മൂന്നു കുഞ്ഞുങ്ങൾ കൂടി പിറന്നു. രാഹുൽ, വിതുർ, ശ്രാവൺ എന്നിവരാണ് ദമ്പതികളുടെ മക്കൾ
കാമിനിയുടെ ജീവിതത്തിൽ വീണ്ടും ട്വിസ്റ്റുകൾ ഉണ്ടായി. ദിലീപ് കുമാറിൽ നിന്നും അകന്നു നിൽക്കുന്ന സമയത്താണ് കാമിനിയുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം. അവരുടെ സഹോദരി ഒരു റോഡ് അപകടത്തിൽ കൊല്ലപ്പെടുന്നു. കുംകും, കവിത എന്ന രണ്ടു കൊച്ചുകുഞ്ഞുങ്ങളുടെ അമ്മയായിരുന്നു അവർ. അമ്മയെ നഷ്‌ടമായ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം കാമിനിക്കായിരുന്നു. ഒടുവിൽ സഹോദരീ ഭർത്താവായിരുന്ന ബി.എസ്. സൂദിനെ അവർ വിവാഹം ചെയ്‌തു. ഇതൊരു പ്രണയവിവാഹമായിരുന്നില്ല. കുട്ടികളുടെ ഭാവി മുന്നിൽക്കണ്ട് കാമിനി ചെയ്ത ഒരു ത്യാഗമായി മാറി ആ വിവാഹം. ഇവർക്ക് പിന്നെ മൂന്നു കുഞ്ഞുങ്ങൾ കൂടി പിറന്നു. രാഹുൽ, വിതുർ, ശ്രാവൺ എന്നിവരാണ് ദമ്പതികളുടെ മക്കൾ
advertisement
6/6
പിന്നീടൊരിക്കൽ ആ തീരുമാനത്തിൽ താൻ തെല്ലും പശ്ചാത്തപിച്ചിരുന്നില്ല എന്ന് കാമിനി കൗശൽ വ്യക്തമാക്കിയിരുന്നു. പ്രണയം ഉപേക്ഷിച്ച് കുടുംബിനിയായതിനെക്കുറിച്ച് അവർ പറഞ്ഞ വാക്കുകൾ കേൾക്കാം:
 പിന്നീടൊരിക്കൽ ആ തീരുമാനത്തിൽ താൻ തെല്ലും പശ്ചാത്തപിച്ചിരുന്നില്ല എന്ന് കാമിനി കൗശൽ വ്യക്തമാക്കിയിരുന്നു. പ്രണയം ഉപേക്ഷിച്ച് കുടുംബിനിയായതിനെക്കുറിച്ച് അവർ പറഞ്ഞ വാക്കുകൾ കേൾക്കാം: "സ്വന്തം കാര്യം നോക്കി എന്റെ സഹോദരിയുടെ മക്കളെ അനാഥരാക്കാൻ എന്റെ മനസ്സനുവദിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഒരിക്കലും മരിച്ചുപോയ സഹോദരിയുടെ മുഖത്തു നോക്കാൻ പോലുമാവില്ലായിരുന്നു," അവർ പറഞ്ഞു. ഈ സാഹചര്യം കാമിനിയുടെ ഭർത്താവും മനസിലാക്കിയിരുന്നു. ദിലീപ് കുമാറുമായുള്ള വേർപിരിയലിന് ശേഷം അവർ രണ്ടുപേരും അവരുടെ കരിയറുമായി മുന്നോട്ടുതന്നെ പോയി
advertisement
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ ഇഡി പുതിയ കുറ്റപത്രം സമർപ്പിച്ചു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്കഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ ഇഡി പുതിയ കുറ്റപത്രം സമർപ്പിച്ചു
  • റോബർട്ട് വാദ്രയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു.

  • വാദ്രയെ പ്രതിയാക്കുന്നത് ഇതാദ്യമായാണ്, ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തു.

  • വാദ്രയ്ക്കെതിരെ ഹരിയാന, രാജസ്ഥാൻ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡിയുടെ മൂന്ന് കേസുകൾ നിലവിലുണ്ട്.

View All
advertisement