Election 2022 | 2022 ഒരു തെരഞ്ഞെടുപ്പ് വർഷം; ഏഴു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്; 75 രാജ്യസഭ സീറ്റിലേക്ക് വോട്ടെടുപ്പ്

Last Updated:

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം . 

Assembly Election
Assembly Election
2022 രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഒരു  തെരഞ്ഞെടുപ്പ് വർഷമാണ്.ഏഴു സംസ്ഥാനങ്ങളിൽ ആര് ഭരിക്കുമെന്ന് ജനം  വിധിയെഴുതുന്ന വർഷം . ഇതിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം .
സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി കമ്മീഷൻ ഒരുക്കങ്ങൾ വിലയിരുത്തി കഴിഞ്ഞു. നവംബർ,ഡിസംബർ മാസങ്ങളിലായാണ് ഗുജറാത്തിലും ഹിമചാലിലും വോട്ടെടുപ്പ്.. ലോക്സഭ സീറ്റുകളുടെ  അടിസ്ഥാനത്തിൽ കണക്കാക്കിയാൽ രാജ്യത്തെ ആകെ മണ്ഡലങ്ങളുടെ 25 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.  അതുകൊണ്ട് തന്നെ മിനി പൊതുതെരെഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.ഇതിന് പുറമെ 75 രാജ്യസഭ സീറ്റിലേക്കും ഈ വർഷമാണ് തെരഞ്ഞെടുപ്പ്.
#ഫെബ്രുവരി -മാർച്ച്‌
യുപി മുതൽ ഗോവ വരെ
.ഉത്തർപ്രദേശ്.ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ളതും രാഷ്ട്രീയമായി ഏറ്റവും നിർണായകവുമായ സംസ്ഥാനം .ഉത്തർപ്രദേശ് പിടിച്ചാൽ രാജ്യ ഭരണം പിടിക്കാം എന്നാണ് പറയാറുള്ളത്.2014 ലും 2019 ലും ബിജെപി കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കിയത് യുപിയിൽ നിന്ന് നേടിയ വൻ വിജയത്തിന്റെ കരുത്തിൽ.2017 ൽ നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരവും പിടിച്ചു.403 നിയമസഭാ മണ്ഡലങ്ങൾ ഉള്ള യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ രാഷ്ട്രീയഗതിയെ നിർണയിക്കുമെന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ പ്രചാരണ കച്ച മുറുക്കി കഴിഞ്ഞു
advertisement
ഉത്തർപ്രദേശ്  ഫലം 2017
ബിജെപി-312
സമാജ്‌വാദി പാർട്ടി-47
ബിഎസ്പി-19
അപ്നാദൾ -9
കോൺഗ്രസ്‌ -7
എസ്ബിഎസ്പി -4
ആർഎൽഡി -1
നിഷാദ് പാർട്ടി -1
സ്വതന്ത്രർ -3
2017 ൽ വോട്ടെടുപ്പ് നടന്നത് ഫെബ്രുവരി 11 മുതൽ മാർച്ച്‌ 8 വരെ  7 ഘട്ടങ്ങളിലായി.
#പഞ്ചാബ്
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നിയമസഭ സീറ്റുകൾ ഉള്ളത് പഞ്ചാബിൽ.അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ ഭരിക്കുന്ന ഏക സംസ്ഥാനവും പഞ്ചാബിൽ മാത്രം.കർഷക സമര വിജയവും,വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രത്തിനു പിൻവലിക്കേണ്ടിവന്നതും കോൺഗ്രസിൽ നിന്നുള്ള അമരീന്ദർ സിംഗിന്റെ രാജിയും മതനിന്ദ വിവാദവുമെല്ലാം പഞ്ച നദികളുടെ നാട്ടിൽ മുഖ്യചർച്ചാവിഷയമാകും
advertisement
പഞ്ചാബ് ഫലം 2017
കോൺഗ്രസ്‌-77
ആംആദ്മി -20
ശിരോമണി അകാലിദൾ -15
ബിജെപി -3
എൽഐപി -2
#ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയും കോൺഗ്രസും നേർക്കുനേർ വരുന്ന സംസ്ഥാനം. എന്നാൽ ഇത്തവണ  എല്ലാ സീറ്റിലും മത്സരിച്ച് ആം ആദ്മി പാർട്ടിയും സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുന്നു. തുടർഭരണത്തിന് ബിജെപിയും തിരിച്ചുവരവിന് കോൺഗ്രസ്സും ശ്രമിക്കുമ്പോൾ രണ്ടുകക്ഷിയിലും ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷം.
അഞ്ചു വർഷത്തിനിടയിൽ മൂന്നാമത്തെ മുഖ്യമന്ത്രിയുമായാണ് ബിജെപി തെരെഞ്ഞെടുപ്പിലേക്ക് പോകുന്നത്. മുഖ്യമന്ത്രി പുഷ്‌കർ ധാമിയുമായി കലഹിച്ച് ഹരക് സിംഗ് റാവത്ത് മന്ത്രിസഭായോഗത്തിൽ നിന്ന് ഇറങ്ങി പോയതു അടുത്തിടെ. പാർട്ടി തന്നെ അവഗണിക്കുന്നുവെന്ന ഹരീഷ് റാവത്തിന്റെ തുറന്നുപറച്ചിൽ കോൺഗ്രസ്‌ നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പിന്നാലെ ഹരീഷ് റാവത്തിനെ സ്റ്റാർ ക്യാമ്പയിനറാക്കി നിശ്ചയിച്ചു നേതൃത്വം.പ്രശ്നങ്ങൾ അവസാനിച്ചുവെന്നു രണ്ടു പാർട്ടി നേതൃത്വങ്ങളും പറയുന്നുണ്ടെങ്കിലും അതു എത്രമാത്രം ഫലം കണ്ടുവെന്ന് കാണാനിരിക്കുന്നതേയുള്ളു ..
advertisement
ഉത്തരാഖണ്ഡ്   ഫലം 2017
ബിജെപി -57
കോൺഗ്രസ്‌ -11
സ്വതന്ത്രർ -2
#മണിപ്പുർ
കോൺഗ്രസും ബിജെപിയുമാണ് പ്രധാനകക്ഷികൾ എങ്കിലും എൻപിപി, എന്പിഎഫ് തുടങ്ങിയ കക്ഷികൾ നേടുന്ന വോട്ടും സീറ്റും ആരു ഭരിക്കുമെന്നതിൽ നിർണായകം.ഭരണത്തിൽ പങ്കാളിയാണെങ്കിലും എൻപിപിയുമായി തെരഞ്ഞെടുപ്പിന് മുൻപ് സഖ്യം ഉണ്ടാകില്ലെന്ന സൂചനയാണ് ബിജെപി നൽകുന്നത് .
ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും ഭരണത്തിലെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല എംഎൽഎമാരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നതാണ് കോൺഗ്രസ്‌ നേരിടുന്ന പ്രതിസന്ധി. പിസിസി പ്രസിഡന്റായിരുന്ന ഗോവിന്ദദാസ് കോൻതോജാമും കഴിഞ്ഞ ഓഗസ്റ്റിൽ ബിജെപി പാളയത്തിലെത്തി.എങ്കിലും പരമ്പരാഗത വോട്ട് ബാങ്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്‌.
advertisement
മണിപ്പുർ ഫലം 2017
കോൺഗ്രസ്‌-28
ബിജെപി -21
എൻപിപി -4
എൻപിഎഫ് -4
തൃണമൂൽ -1
എൽജെപി-1
സ്വതന്ത്രൻ -1
#ഗോവ
മണിപ്പുർ പോലെ കോൺഗ്രസ്‌ അംഗങ്ങളുടെ കൂറുമാറ്റം കൊണ്ട് ശ്രദ്ധേയമാണ് ഗോവ. അഞ്ചു വർഷത്തിനിടെ കൂറുമാറിയത് 15 എംഎൽഎമാർ. സംഘടനപ്രശ്നങ്ങൾ കോൺഗ്രസ്‌ നേരിടുമ്പോൾ ബിജെപിയിലും ആഭ്യന്തരകലഹമുണ്ട്.ദേശീയ തലത്തിലേക്ക് നോട്ടമിടുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ കടന്നുവരവും  ഗോവ തെരഞ്ഞെടുപ്പിനെ ശ്രദ്ദേയമാക്കുന്നു .
ഗോവ ഫലം 2017
കോൺഗ്രസ്‌-17
ബിജെപി-13
എം എ ജി -3
advertisement
ജിഎഫ് പി-3
എൻസിപി -1
സ്വതന്ത്രർ -3
#നവംബർ, ഡിസംബർ
ഹിമാചൽ, ഗുജറാത്ത്‌
യുപി പോലെ തന്നെ ഗുജറാത്തും നിലനിർത്തുക എന്നതാണ് ബിജെപിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. 1998 മുതൽ തുടർച്ചയായി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനം.നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ ബിജെപിക്ക് ഭരണം നിലനിർത്തേണ്ടത് അഭിമാനപ്രശ്നം.182 അംഗ സഭയിൽ കഴിഞ്ഞ തവണ നേടിയത് നൂറിൽ താഴെ സീറ്റുകൾ മാത്രം.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി,മുഖ്യമന്ത്രി വിജയ് രൂപാണിയെയും മന്ത്രിമാരെയും മാറ്റി മുഖം മിനുക്കി കഴിഞ്ഞു.
advertisement
അഞ്ചു വർഷം കൂടുമ്പോൾ കോൺഗ്രസ്‌, ബിജെപി സർക്കാരുകൾ മാറി മാറി വരുന്നതാണ് ഹിമാചലിന്റെ സമീപകാല ചരിത്രം.അടുത്തിടെ നടന്ന ലോക്സഭ, നിയമസഭ ഉപതെരെഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടി,സംസ്ഥാനം എങ്ങോട്ടെന്ന് സൂചന നൽകുന്നതാണ്. ഇതു തിരിച്ചറിഞ്ഞ് മന്ത്രിസഭാ പുനസംഘടനയിലേക്ക് കടക്കുകയാണ് ബിജെപി.
#ഏപ്രിൽ -ജൂലൈ
75 രാജ്യസഭ സീറ്റുകൾ ഒഴിയും
രാജ്യസഭയിലും വലിയ ഒഴിവു വരുന്ന വർഷമാണിത് .245 അംഗ രാജ്യസഭയിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 75 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.പിയുഷ് ഗോയൽ,മുക്താർ അബ്ബാസ് നഖ്‌വി,എകെ ആന്റണി,ആനന്ദ് ശർമ, പി ചിദംബരം, അംബിക സോണി,ജയറാം രമേഷ്, കപിൽ സിബൽ തുടങ്ങിയവരുടെ കാലാവധിയും ഇക്കാലയളവിൽ അവസാനിക്കും.യുപിയിൽ ഒഴിവു വരുന്ന പതിനൊന്നു സീറ്റുകളിൽ 5 എണ്ണം ബിജെപിയുടെ കൈവശമാണ്‌.രാജ്യസഭയിൽ ഇപ്പോഴും  ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ  പ്രകടനം ഉപരിസഭയിൽ പ്രതിഫലിക്കും.
#ഓഗസ്റ്റ് -സെപ്തംബർ
എഐസിസി തെരഞ്ഞെടുപ്പ്
ലോക്സഭ തെരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി പദവി ഒഴിഞ്ഞതുമുതൽ കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡന്റ്‌ ഇല്ല. സോണിയ ഗാന്ധിയാണ് താൽക്കാലിക അധ്യക്ഷ പദവി വഹിക്കുന്നത്.സെപ്റ്റംബറിൽ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കി മുഴുവൻ സമയ അധ്യക്ഷൻ വരും.രാഹുൽ ഗാന്ധി തിരിച്ചെത്താൻ സാധ്യത ഉണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇതിലും നിർണായകമാകും
മലയാളം വാർത്തകൾ/ വാർത്ത/India/
Election 2022 | 2022 ഒരു തെരഞ്ഞെടുപ്പ് വർഷം; ഏഴു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്; 75 രാജ്യസഭ സീറ്റിലേക്ക് വോട്ടെടുപ്പ്
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement