TVK Vijay | വിജയ്‌യുടെ കാറിൽ അലർട്ട് സിസ്റ്റം മുതൽ ഫ്രിഡ്ജ് വരെയുള്ള സൗകര്യങ്ങൾ; കോടികൾ വിലവരുന്ന വാഹനത്തെ കുറിച്ചറിയാം

Last Updated:
വിജയ്‌യെ കൂടാതെ തെലുങ്കിൽ രാം ചരണും ഹിന്ദിയിൽ രൺബീർ കപൂറും ഈ കാർ സ്വന്തമാക്കിയിട്ടുണ്ട്.
1/7
 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടനും ടിവികെ 'പാർട്ടി നേതാവുമായ വിജയ് സംസ്ഥാനത്തുടനീളം പ്രചാരണം സജീവമാക്കിയിരിക്കുകയാണ്. ഈ യാത്രയ്ക്കിടെ അദ്ദേഹം ഉപയോഗിക്കുന്ന ആഡംബര കാർ പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഏകദേശം 3.10 കോടി രൂപ വിലവരുന്ന 'ലെക്സസ് LM 350H' മോഡൽ കാറാണ് വിജയ് ഉപയോഗിക്കുന്നത്.

advertisement
2/7
 രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയ്, നിലവിൽ സംവിധായകൻ എച്ച്. വിനോദിന്റെ 'ജന നായകൻ' എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. ഇതിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്.

3/7
 തെരഞ്ഞടുപ്പിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും ജനങ്ങളെ കാണുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ട്രിച്ചി, അരിയല്ലൂർ ജില്ലകളിൽ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. തുടർന്ന് തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ പര്യടനം നടത്തിയ അദ്ദേഹം, ഇപ്പോൾ മൂന്നാം ഘട്ടത്തിൽ നാമക്കൽ, കരൂർ ജില്ലകളിൽ പ്രചാരണത്തിലാണ്.

4/7
 ഈ തെരഞ്ഞെടുപ്പിനായി വിജയ് ഉപയോ​ഗിക്കുന്ന കാർ ഇപ്പോൾ സോഷ്യൽമീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ലെക്സസ് LM 350H, ഒരു ലക്ഷ്വറി എംപിവി (Multi-Purpose Vehicle) വിഭാഗത്തിൽപ്പെടുന്ന കറാണിത്. ഡ്രൈവർ ഒഴികെ മൂന്ന് പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. പിന്നിലെ രണ്ട് സീറ്റുകളാണ് ഈ കാറിന്റെ പ്രധാന ആകർഷണം.

5/7
 ഏകദേശം 3.10 കോടി രൂപയാണ് ഇതിന്റെ വില. 4-സിലിണ്ടർ പെട്രോൾ എഞ്ചിനുള്ള ഇത് ഒരു ഹൈബ്രിഡ് (പകുതി-ഇലക്ട്രിക്) കാറാണ്. ആവശ്യത്തിനനുസരിച്ച് ഇലക്ട്രിക്കിലും പെട്രോളിലും ഓടിക്കാം.

6/7
 സിനിമ കാണാൻ സാധിക്കുന്ന വലിയ സ്‌ക്രീൻ, മികച്ച സൗണ്ട് സിസ്റ്റം, മസാജ് സീറ്റുകൾ, ഡ്രൈവറിൽ നിന്ന് ഉടമയെ മറയ്ക്കുന്ന ഗ്ലാസ് സ്‌ക്രീൻ തുടങ്ങിയ ആഡംബര സജ്ജീകരണങ്ങളുണ്ട്. കൂടാതെ, സൺറൂഫ്, പാനീയങ്ങൾ സൂക്ഷിക്കാൻ ഫ്രിഡ്ജ്, അലേർട്ട് സിസ്റ്റം, മുന്നിൽ വരുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകി ഓട്ടോമാറ്റിക്കായി ബ്രേക്ക് നൽകുന്ന സംവിധാനം തുടങ്ങിയ നിരവധി ഫീച്ചറുകളും ഇതിലുണ്ട്.

7/7
 വിജയ്‌യെ കൂടാതെ തെലുങ്കിൽ രാം ചരണും ഹിന്ദിയിൽ രൺബീർ കപൂറും ഈ കാർ സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും അടുത്തിടെ ഇതേ മോഡൽ വാങ്ങിയിരുന്നു.

പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു

  • പാല്‍ ചായ പതിവായി കുടിക്കുന്നത് ഉത്കണ്ഠയും വിഷാദവുമായ് ബന്ധമുള്ളതായി പഠനങ്ങള്‍ പറയുന്നു.

  • പാല്‍ ചായയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സ്വാധീനം പഠിക്കാന്‍ 5,281 വിദ്യാര്‍ത്ഥികളില്‍ സര്‍വേ നടത്തി.

  • പതിവായി 6-11 കപ്പ് പാല്‍ ചായ കുടിക്കുന്നവരില്‍ 77% പേര്‍ ഉത്കണ്ഠ, വിഷാദം അനുഭവിക്കുന്നതായി കണ്ടെത്തി.

View All
advertisement