നടൻ വിജയ് തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക്, തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

Last Updated:

ഫെബ്രുവരി 2നായിരുന്നു പാർട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചത്

വിജയ്, തമിഴക വെട്രി കഴകം പാർട്ടി കൊടി
വിജയ്, തമിഴക വെട്രി കഴകം പാർട്ടി കൊടി
നടൻ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി താരം അറിയിച്ചു. ഫെബ്രുവരി 2നായിരുന്നു പാർട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകി എഴ് മാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. നിയമപരമായ പരിശോധനക്ൾക്കെല്ലാം ശേഷമാണ് അംഗീകാരം നൽകിയതെന്ന് വിജയ് പ്രതികരിച്ചു.
'ഞങ്ങളുടെ ആദ്യ വാതിൽ തുറന്നു'. പാർട്ടിക്ക് അംഗീകാരം ലഭിച്ചതിൽ പ്രതികരിച്ചുകൊണ്ട് വിജയ് പറഞ്ഞു. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും വിജയ് പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പാണ് ചുവപ്പ് മഞ്ഞ നിറത്തിൽ ആനകളുടെചിത്രം ആലേഖനം ചെയ്ത പാർട്ടിയുടെ ഔദ്യോഗിക പതാക വിജയ് പുറത്തിറക്കിയത്. 2026 ലെ തമിഴ്നാട് നിയമ സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടിയുടെ പ്രവർത്തനം എന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/India/
നടൻ വിജയ് തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക്, തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement