സൂര്യോദയ സ്കീം: മോദി സർക്കാരിന്റെ പുതിയ പദ്ധതി ഇന്ത്യയുടെ സൗരോർജ വിപ്ലവത്തിന് കരുത്താകുന്നതെങ്ങനെ?

Last Updated:

സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു

പ്രധാനമന്ത്രി സൂര്യോദയ യോജന
പ്രധാനമന്ത്രി സൂര്യോദയ യോജന
ശുഭാംഗി ശർമ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ, രാജ്യത്തെ ഒരു കോടി വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി സൂര്യോദയ യോജന (Pradhan Mantri Suryodaya Yojana) എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
വർഷങ്ങളായി, മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ സൗരോർജ ശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തെ റൂഫ് ടോപ്പ് സോളാർ പാനലുകളുടെ മൊത്തം ശേഷി 2019ൽ 1.8 ജി​ഗാവാട്ട് ആയിരുന്നെങ്കിൽ 2024 ൽ അത് 10.4 ജിഗാവാട്ട് ആയി ഉയർന്നു.
advertisement
സൗഭാഗ്യ യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന തുടങ്ങി വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കു സമാനമാണ് പ്രധാനമന്ത്രി സൂര്യോദയ യോജനയും. ഇന്ത്യയിലെ എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കാനുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവു കൂടിയാണ് ഇത്. ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയെന്ന മഹത്തായ ലക്ഷ്യവും പദ്ധതിക്കുണ്ട്.
121 രാജ്യങ്ങൾ ചേർന്നുള്ള സംരംഭമായ ഇന്റർനാഷണൽ സോളാർ അലയൻസിലെ (International Solar Alliance) ഇന്ത്യയുടെ സ്ഥാനവും നേതൃത്വവും കൂടുതൽ‌ ഊട്ടിയുറപ്പിക്കാനും പുതിയ പദ്ധതി സഹായിക്കും.
advertisement
2030 ഓടെ കൂടുതൽ പുനരുപയോ​ഗ ഊർജം ഉത്പാദിപ്പിക്കാനാണ് ഇന്ത്യ ആ​ഗ്രഹിക്കുന്നത്. ഇതിൽ സൗരോർജത്തിന് വലിയ പങ്കാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കുകളിൽ ചിലത് ഇന്ത്യയിലാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൗരോർജ ശേഷി 4 ജിഗാവാട്ട് കൂടി വർദ്ധിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
റെസിഡൻഷ്യൽ മേഖലകളെ ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ റൂഫ്‌ടോപ്പ് സോളാർ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സബ്‌സിഡികൾ നൽകി സൗരോർജത്തിന്റെ ലഭ്യത വർധിപ്പിക്കാൻ കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച്, സുസ്ഥിര ഊർജ സംവിധാനങ്ങൾ സ്വീകരിക്കുന്നതിന് രാജ്യത്തെ കുടുംബങ്ങളെ പ്രാപ്തരാക്കാനും ഈ പദ്ധതിയിലൂടെ സർക്കാർ ശ്രമിക്കുന്നു. ഇന്ത്യയുടെ ഹരിത ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു മാർ​ഗം മാത്രമായല്ല സർക്കാർ ഇതിനെ കാണുന്നത്. വൈദ്യുതി ചെലവുകൾ നിയന്ത്രിക്കുക, വീടുകളിലെ വർദ്ധിച്ചുവരുന്ന ഊർജ ആവശ്യത്തിന് സുസ്ഥിരമായ ഒരു പരിഹാരം കാണുക, തുടങ്ങിവയെല്ലാമാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
advertisement
ഗ്രാമ പ്രദേശങ്ങളിൽ ‌സബ്‌സിഡികൾ നൽകി കൂടുതൽ സൗരോർജം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓഫ് ഗ്രിഡ് സോളാർ പിവി ആപ്ലിക്കേഷൻസ് പ്രോഗ്രാമും (off-grid solar PV applications programme) സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ, ലോകത്തിലെ നാലാമത്തെ വലിയ സൗരോർജ ഉത്പാദകരാണ് ഇന്ത്യ. 2030 ഓടെ പുനരുപയോഗ ഊർജശേഷി 500 ജിഗാവാട്ടിൽ എത്തിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
Summary: All about Suryodaya Scheme the rooftop solar power project kicked off by Modi government
മലയാളം വാർത്തകൾ/ വാർത്ത/India/
സൂര്യോദയ സ്കീം: മോദി സർക്കാരിന്റെ പുതിയ പദ്ധതി ഇന്ത്യയുടെ സൗരോർജ വിപ്ലവത്തിന് കരുത്താകുന്നതെങ്ങനെ?
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement