ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധ പ്രകോപനമായി കണക്കാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓപ്പറേഷൻ സിന്ദൂർ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്
പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യ. ഭാവിയിൽ ഇന്ത്യക്കെതിരെയുണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്ന് കേന്ദ്ര വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു. ഒരു രാജ്യത്തിന്റെ പരമാധികാരത്തിനോ പ്രദേശിക സമഗ്രതയ്‌ക്കോ അല്ലെങ്കിൽ അവിടുത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന തരത്തിൽ സായുധ ആക്രമണം അല്ലെങ്കിൽ ബലപ്രയോഗം എന്നിവയാണ് യുദ്ധ പ്രകോപനമായി കണക്കാക്കുക. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
ഭാവിയിൽ ഇന്ത്യയിൽ പാകിസ്ഥാൻ നടത്തുന്ന ഏതൊരു ഭീകരാക്രമണവും ഒരു യുദ്ധമായി കണക്കാക്കപ്പെടും. ഭീകരതയ്‌ക്കെതിരെ ശക്തമായ സായുധ നയം സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ, ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് സൈനിക മറുപടി നൽകുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 7 മുതൽ തുടർച്ചയായി മൂന്ന് രാത്രികളിൽ പാകിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യൻ സായുധ സേനയുടെ കനത്ത തിരിച്ചടി തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സംഘർഷം ലഘൂകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തലത്തിലുള്ള കൂടിക്കാഴ്ച നടത്തണമെന്ന് പാകിസ്ഥാൻ ആഗ്രഹം പ്രകടിപ്പിച്ചതായി വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 10, 2025 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധ പ്രകോപനമായി കണക്കാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ






