'പ്രകോപിപ്പിച്ചവരെ തിരിച്ചറിയും" - ഡൽഹി കലാപത്തിൽ പ്രതികരണവുമായി BJP നേതാവ് മനോജ് തിവാരി
Last Updated:
കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും ബി ജെ പിയുടെയും നേതാക്കൾ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും അക്രമം നിർത്താൻ മുൻകൈയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ആദ്യ പ്രതികരണവുമായി ബി ജെ പി ഡൽഹി യൂണിറ്റ് പ്രസിഡന്‍റ് മനോജ് തിവാരി രംഗത്തെത്തി. സമാധാനം നിലനിർത്താൻ ഡൽഹിയിലെ ബി ജെ പി പ്രവർത്തകർത്ത് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മനോജ് തിവാരി വ്യക്തമാക്കി. ആ സാഹചര്യത്തിൽ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇത്തരത്തിലൊരു കാര്യം ചെയ്യാൻ ഒരു നേതാവും ആഹ്വാനം ചെയ്തിട്ടില്ല. ആളുകൾക്ക് തെറ്റായ സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. പ്രകോപനപരമായ പ്രസ്താവന പുറത്തിറക്കുന്നതിൽ നിന്ന് എല്ലാവരും അകന്നുനിൽക്കണം. നിലവിലെ സാഹചര്യത്തിൽ തെറ്റായി എന്ത് പറഞ്ഞാലും അത് ഗുരുതരമായ തെറ്റായി മാറും. ആളുകളെ പ്രകോപിപ്പിക്കുന്നവർ ആരാണെങ്കിലും അവരെ തിരിച്ചറിയുമെന്നും മനോജ് തിവാരി പറഞ്ഞു.
കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും ബി ജെ പിയുടെയും നേതാക്കൾ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും അക്രമം നിർത്താൻ മുൻകൈയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസ് ശക്തമായ നടപടി എടുക്കണം. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ രാഷ്ട്രീപാർട്ടികളും സാധ്യമായതെല്ലാം ചെയ്യണം. ജനപ്രതിനിധികൾ എന്ത് വിവരം നൽകിയാലും പൊലീസ് ഉടൻ ശക്തമായ നടപടിയെടുക്കണമെന്നും മനോജ് തിവാരി പറഞ്ഞു. 73 കമ്പനി പൊലീസിനെയാണ് കലാപബാധിത പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2020 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പ്രകോപിപ്പിച്ചവരെ തിരിച്ചറിയും" - ഡൽഹി കലാപത്തിൽ പ്രതികരണവുമായി BJP നേതാവ് മനോജ് തിവാരി