കൽക്കരി ഖനികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും; ലേലത്തിൽ ആർക്കും പങ്കെടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി

Last Updated:

വരുമാനം പങ്കുവെക്കല്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുന്നത്..

ന്യൂഡൽഹി: കല്‍ക്കരി ഖനന മേഖല സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വാശ്രയ ഭാരത് പാക്കേജിന്റെ ഭാഗമായി നടത്തിയ നാലാം ഘട്ട വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഖനന മേഖലയില്‍ മത്സരം, സുതാര്യത, സ്വകാര്യമേഖല പങ്കാളിത്തം എന്നിവ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
You may also like:ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ നാലാം ഘട്ടം; 8 മേഖലകളിൽ ഘടനാപരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ [NEWS]ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ് [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]
വരുമാനം പങ്കുവെക്കല്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. കല്‍ക്കരിയുടെ ഖനനം കൂടുമ്പോള്‍ സ്വാഭാവികമായും അതിന്റെ വില കുറയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കല്‍ക്കരി ഖനത്തിന് ബ്ലോക്കുകള്‍ അനുവദിക്കുന്നത് ലേലത്തിലൂടെയാകും. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. വിദേശത്തുനിന്നുള്ള കൽക്കരി ഇറക്കുമതി ഇല്ലാതാക്കുന്നതിനാണ് സർക്കാർ ഈ മേഖലയിൽ നിന്നും പിൻമാറുന്നത്. കല്‍ക്കരിയുമായി ബന്ധപ്പെട്ട മീഥെയ്ന്‍ വാതക ഖനനവും സര്‍ക്കാര്‍ ലേലം ചെയ്യും.
advertisement
കൽക്കരി മേഖലയില്‍ 50,000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ നടത്തുന്നത്. കൽക്കരി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള റെയിൽ  സംവിധാനം ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക.
500 ഖനി ബ്ലോക്കുകളാണ് ഉടന്‍ ലേലത്തിന് വെക്കുക. ബോക്‌സൈറ്റ്, കല്‍ക്കരി ഖനികള്‍ ഒരുമിച്ച് ലേലം ചെയ്യുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ
  • കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും.
  • വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാകും
  • ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും.
  • 12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം
  • വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും.
  • വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്ക്കരിക്കും
  • പ്രമുഖ എൻജിൻ നിർമാതാക്കൾഇന്ത്യയിൽ എൻജിൻ റിപ്പയർ കേന്ദ്രങ്ങൾ സ്ഥാപിക്കും.
  • പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കും. ഇന്ത്യൻ കമ്പനികളുടെ ആയുധങ്ങൾക്ക് മുൻഗണന നൽകും.
  • ചില ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും.  ഇറക്കുമതി ചെയ്യുന്നവയുടെ സ്പെയർപാർട്സ് ഇന്ത്യയിൽ ഉൽപാദിപ്പിക്കും.
  • പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം 74% ഉയർത്തി. നിലവിൽ 49 ശതമാനമായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കൽക്കരി ഖനികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും; ലേലത്തിൽ ആർക്കും പങ്കെടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി
Next Article
advertisement
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
  • കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  • പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് 1476.13 കോടി രൂപയുടെ ഫണ്ട് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • കേരളം പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് എതിരായി നിലകൊള്ളുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

View All
advertisement