Congress Flag| കോൺഗ്രസ് പതാക പൊട്ടിവീണു; പാർട്ടി സ്ഥാപക ദിനാഘോഷത്തില്‍ കല്ലുകടി; ക്ഷുഭിതയായി സോണിയ

Last Updated:

കോണ്‍ഗ്രസിന്‍റെ 137-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയര്‍ത്താന്‍ എത്തിയത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു.

Photo (ANI)
Photo (ANI)
ന്യൂഡൽഹി: കോൺ​ഗ്രസ് സ്ഥാപക ദിനത്തില്‍ (Congress 137th foundation day) പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ നാടകീയ രം​ഗങ്ങള്‍. ഉയർത്താൻ ശ്രമിച്ച പാര്‍ട്ടി പതാക പൊട്ടി (Congress Flag) സോണിയ ഗാന്ധിയുടെ (Sonia Gandhi) ദേഹത്തുവീണു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ തിരിച്ചുപോവുകയും 15 മിനിറ്റിന് ശേഷം തിരിച്ചെത്തി പതാക ഉയര്‍ത്തുകയുമായിരുന്നു.
കോണ്‍ഗ്രസിന്‍റെ 137-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയര്‍ത്താന്‍ എത്തിയത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് പതാക ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി.
വീഡിയോ കാണാം:
advertisement
പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടുവരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഏറെ പ്രകോപിതയായിട്ടാണ് സോണിയ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്. സംഭവത്തില്‍ ക്രമീകരണ ചുമതലയുള്ള നേതാക്കൾക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. കോൺഗ്രസ് മിണ്ടാപ്രാണിയായി തുടരില്ലെന്നും രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.
advertisement
വിദ്വേഷത്തിലും മുൻവിധിയിലും നങ്കൂരമിട്ട, നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാനില്ലാത്ത വിഭജന പ്രത്യയശാസ്ത്രങ്ങൾ ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ മതേതര ഘടനയിൽ നാശം വിതയ്ക്കുകയാണ്, സോണിയാ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ സത്യത്തിന്റെയും മതത്തിന്റെയും പ്രതീകമായി വാഴ്ത്തുകയും ചെയ്യുന്ന ഒരു വിഭാഗം ഹിന്ദു മതനേതാക്കൻമാരുടെ നടപടി ചർച്ചയാകുമ്പോഴാണ് സോണിയാ ഗാന്ധിയുടെ പരാമർശം.
advertisement
“അർഹതയില്ലാത്ത ഒരു വേഷം തങ്ങൾക്കു നൽകാനായി അവർ ചരിത്രം തിരുത്തിയെഴുതുകയാണ്. അവർ വികാരങ്ങളെ ജ്വലിപ്പിക്കുകയും ഭയം ജനിപ്പിക്കുകയും ശത്രുത പ്രചരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങൾ ബോധപൂർവം നശിപ്പിക്കപ്പെടുകയാണ്," കോൺഗ്രസ് അധ്യക്ഷ പറഞ്ഞു. "നമ്മുടെ ഉറച്ച തീരുമാനത്തിൽ യാതൊരു സംശയവും വേണ്ട. നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അടിസ്ഥാന വിശ്വാസങ്ങളിൽ നമ്മൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. - സോണിയ പറഞ്ഞു.
ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, സംഘടനയുടെ തത്വങ്ങൾക്കായി സ്വയം സമർപ്പിക്കാൻ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു.
advertisement
English Summary:The Congress tricolour fell off the flagpole on Tuesday morning as party president Sonia Gandhi tried to unfurl it to mark the party's 137th foundation day at AICC headquarters here. A video shared on Twitter showed Gandhi pulling the flag to unfurl it as a party member assists her.
മലയാളം വാർത്തകൾ/ വാർത്ത/India/
Congress Flag| കോൺഗ്രസ് പതാക പൊട്ടിവീണു; പാർട്ടി സ്ഥാപക ദിനാഘോഷത്തില്‍ കല്ലുകടി; ക്ഷുഭിതയായി സോണിയ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement