'രാവിലെ എഴുന്നേറ്റപ്പോൾ വീട്ടിനുള്ളിലാകെ വെള്ളം; പാർലമെന്റിലെത്താൻ ബോട്ട് വേണ്ടിവരുമെന്ന് കരുതി'; ദൃശ്യം പങ്കുവച്ച് ശശി തരൂര്‍
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ അകം മുഴുവനും വെള്ളം കയറിയിരുന്നെന്നും കാര്‍പ്പറ്റ്, വീട്ടുപകരണങ്ങള്‍ അങ്ങനെ തറയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും നശിച്ചെന്നും തരൂര്‍ കുറിച്ചു
ഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ. ഡല്‍ഹി ല്യുട്ടിന്‍സിലെ തരൂരിന്റെ വസതിയിലും വെള്ളം കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമമായ എക്സിൽ ശശി തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.
രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ അകം മുഴുവനും വെള്ളം കയറിയിരുന്നെന്നും കാര്‍പ്പറ്റ്, വീട്ടുപകരണങ്ങള്‍ അങ്ങനെ തറയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും നശിച്ചെന്നും തരൂര്‍ കുറിച്ചു.
This is the corner just outside my home in Lutyens’ Delhi. Woke up to find my entire home under a foot of water — every room. Carpets and furniture, indeed anything on the ground, ruined. Apparently the storm water drains in the neighbourhood are all clogged so the water had no… pic.twitter.com/mublEqiGqG
— Shashi Tharoor (@ShashiTharoor) June 28, 2024
advertisement
സമീപപ്രദേശത്തും വെള്ളം നിറഞ്ഞിരുന്നതിനാല്‍ പുറത്തേക്ക് ഒഴുകാന്‍ മാര്‍ഗമില്ലായിരുന്നു. ആളുകള്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി രാവിലെ ആറുമണിയോടെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ബോട്ട് ഇല്ലാതെ പാര്‍ലമെന്റിലേക്ക് എത്തിപ്പെടാനായേക്കില്ലെന്ന് പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നഗര അധികൃതര്‍ റോഡില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളഞ്ഞതിനാല്‍ കൃത്യസമയത്ത് പാര്‍ലമെന്റില്‍ എത്തിച്ചേരാന്‍ കഴിഞ്ഞെന്നും തരൂര്‍ കുറിപ്പില്‍ പറഞ്ഞു.
വെള്ളിയാഴ്ച അപ്രതീക്ഷിതമായി പെയ്ത കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹി നിവാസികള്‍ വലിയ ദുരിതത്തിലായി. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലാവുകയും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 28, 2024 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാവിലെ എഴുന്നേറ്റപ്പോൾ വീട്ടിനുള്ളിലാകെ വെള്ളം; പാർലമെന്റിലെത്താൻ ബോട്ട് വേണ്ടിവരുമെന്ന് കരുതി'; ദൃശ്യം പങ്കുവച്ച് ശശി തരൂര്‍