മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയെ ടെട്രാ ട്രക്ക് അഴിമതിക്കേസിൽ ഡൽഹി കോടതി വിസ്തരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടെ എ.കെ ആന്‍റണിയുടെ ഡൽഹി യാത്ര ഏറെ ചർച്ചയായിരുന്നു
യുപിഎ സർക്കാരിന്‍റെ കാലത്തെ ടെട്രാ ട്രക്ക് അഴിമതി കേസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്‍റണിയെ ഡൽഹി കോടതി വിസ്തരിച്ചു. ഈ കേസിൽ സിബിഐ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ആന്‍റണി ഇന്ന് ഹാജരായത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടെ ആന്‍റണിയുടെ ഡൽഹി യാത്ര ഏറെ ചർച്ചയായിരുന്നു. സോണിയ ഗാന്ധി വിളിച്ചിട്ടാണ് ആന്‍റണി ഡൽഹിയിലേക്കു പോകുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. ആന്‍റണി കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തേക്കുമെന്ന് വരെയായിരുന്നു പ്രചാരണം.
മന്ത്രി ജനറൽ വി.കെ സിങ് നൽകിയ പരാതിയിലാണ് ടെട്രാ ട്രക്ക് അഴിമതി കേസിൽ അന്വേഷണം നടക്കുന്നത്.സൈന്യത്തിന് വേണ്ടി ടട്രാ ട്രക്കുകൾ വാങ്ങിയതിൽ അഴിമതി നടന്നതായി അന്ന് കരസേനാ മേധാവി ജനറൽ വികെ സിംഗ് ആരോപിച്ചിരുന്നു.2010 സെപ്തംബർ 22 ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ തേജീന്ദർ സിംഗ് കൈക്കൂലി വാഗ്ദാനം ചെയ്തതായായാണ് ആരോപണം. തേജീന്ദർ സിംഗ് വി കെ സിങ്ങിനെ കണ്ട് ടെട്രാ ട്രക്കുകൾ വാങ്ങുന്നതിന് പച്ചക്കൊടി കാണിക്കാൻ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായാണ് ആരോപണം. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി കെ സിങ് പരാതി നൽകിയത്.
advertisement
തുടർന്ന് സിബിഐ കേസെടുത്തു.ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിരമിച്ച ലഫ്റ്റനന്റ് ജനറൽ തേജീന്ദർ സിങ്ങിനെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 12 പ്രകാരം സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തേജീന്ദർ സിംഗ് നേരത്തെ അറസ്റ്റിലായിരുന്നു. ആന്റണിക്ക് പുറമെ പരാതിക്കാരനായ വി.കെ.സിങ്ങിനെയും കേസിൽ വിസ്തരിക്കും.
യുപിഎ കാലത്ത് 2012ൽ കണ്ടെത്തിയ ടാട്രാ ട്രക്ക് അഴിമതിയുമായി ബന്ധപ്പെട്ട് വി കെ സിങിന്‍റെ പരാതിയെത്തുടർന്ന് വെക്ട്ര അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള എല്ലാ വ്യാപാര ഇടപാടുകൾക്കും പ്രതിരോധ മന്ത്രാലയം 2020ൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2022 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയെ ടെട്രാ ട്രക്ക് അഴിമതിക്കേസിൽ ഡൽഹി കോടതി വിസ്തരിച്ചു