Shibu Soren| ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

Last Updated:

ഒരുമാസമായി ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അച്ഛനാണ്

ഷിബു സോറൻ (PTI)
ഷിബു സോറൻ (PTI)
റാഞ്ചി: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഒരുമാസമായി ഡ‍ൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അച്ഛനാണ് ഷിബു സോറന്‍.
നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിപോന്നത്.
advertisement
ജെഎംഎം പാര്‍ട്ടിയുടെ സ്ഥാപക രക്ഷാധികാരിയായ ഷിബു സോറനാണ് കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നത്. ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. ‘‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി’’- അച്ഛന്റെ വിയോഗവാർത്ത എക്സിലൂടെ അറിയിച്ച് ഹേമന്ത് സോറൻ കുറിച്ചു.
എട്ട് തവണ ലോക്സഭാംഗമായ ഷിബു സോറന്‍ മൂന്നുതവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1944 ജനുവരി ഒന്നിന് സന്താള്‍ ആദിവാസി കുടുംബത്തില്‍ ജനിച്ച ഷിബു സോറന്‍ 1962ല്‍ പതിനെട്ടാമത്തെ വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്.
advertisement
1972-ല്‍ ബിഹാറില്‍നിന്നു വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പുതിയൊരു പാര്‍ട്ടി രൂപികരിച്ചു. 1977ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറന്‍ ആ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധുംക മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നില്ല. കൊലപാതക കേസുകളില്‍ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തുടര്‍ന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2020 മുതല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
advertisement
Summary: Former Jharkhand Chief Minister Shibu Soren died on Monday at the age of 81. The development was confirmed by his son, Hemant Soren, the present Chief Minister of Jharkhand, via an X post.
മലയാളം വാർത്തകൾ/ വാർത്ത/India/
Shibu Soren| ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
Next Article
advertisement
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
  • 2025 ഒക്ടോബർ 1 മുതൽ യുഎസിലേക്ക് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • ഇന്ത്യയുടെ ഫാർമ കയറ്റുമതിയിൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ജനറിക് മരുന്നുകൾക്ക് തീരുവ ബാധകമല്ല, ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗം ഇതാണ്.

View All
advertisement