'ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു'; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഖലിസ്ഥാൻ ഭീകരന്റെ ഭീഷണി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആയുധം കൈവശം വച്ചതിന് കാനഡയിൽ അറസ്റ്റിലായ ഖലിസ്ഥാൻ ഭീകരൻ ജാമ്യത്തിലിറങ്ങിയത് ശേഷമാണ് ഭീഷണി മുഴക്കിയത്
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിനെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാനി ഭീകരൻ ഇന്ദർജീത് സിംഗ് ഗോസൽ. കാനഡയിൽ അറസ്റ്റിലായ ഇന്ദർജീത് സിംഗ് ഗോസലിനെ ഒരാഴ്ച തികയുന്നതിനു മുമ്പ് ജാമ്യത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ടുകൾ. ഒന്റാറിയോയിലെ സെൻട്രൽ ഈസ്റ്റ് കറക്ഷണൽ സെന്ററിൽ നിന്ന് പുറത്തിറങ്ങിയ ഇന്ദർജീത് സിംഗ് ഗോസൽ നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ഗ്രൂപ്പിന്റെ പ്രമുഖ സംഘാടകനായ ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിനൊപ്പമാണ് അജിത് ഡോവലിനെതിരെ ഭീഷണി മുഴക്കിയത്.
'ഗുർപത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാനും 2025 നവംബർ 23 ന് ഖാലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാനും ഞാൻ തയ്യാറാണ്. ഡൽഹി ഖാലിസ്ഥാൻ ആയി മാറും.അജിത് ഡോവൽ, കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ വന്ന് എന്നെ അറസ്റ്റ് ചെയ്യാനോ കൈമാറാനോ ശ്രമിക്കാത്തതെന്താണ്? ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു.” വീഡിയോ സന്ദേശത്തിൽ ഇവർ പറഞ്ഞു.
ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ പ്രധാന സഹായിയും എസ്‌എഫ്‌ജെയുടെ കാനഡ സംഘാടകനുമാണ് ഇന്ദർജിത് സിംഗ് ഗോസൽ. ഡൽഹിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നത് തടയുന്നവർക്ക് 11 കോടി രൂപ ഇനാം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചതിന് പന്നൂനെതിരെ ഇന്ത്യയിൽ അടുത്തിടെ കുറ്റം ചുമത്തിയിരുന്നു.
advertisement
ഗോസലിനെ സെപ്റ്റംബർ 19-ന് ഒന്റാറിയോയിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.ന്യൂയോർക്കിൽ നിന്നുള്ള ജഗ്ദീപ് സിംഗ്, ടൊറന്റോയിൽ നിന്നുള്ള അർമാൻ സിംഗ് എന്നീ രണ്ട് പേരെയും അദ്ദേഹത്തോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിനും, ആയുധം കൈവശം വച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 26, 2025 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു'; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഖലിസ്ഥാൻ ഭീകരന്റെ ഭീഷണി