ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി

സംഭവം കണ്ട് ഓടിയെത്തിയ ആളുകൾ തീയണച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇവർ വെള്ളിയാഴ്ചയോടെ മരിച്ചു.

News18 Malayalam | news18-malayalam
Updated: June 29, 2020, 12:24 PM IST
ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
  • Share this:
ചെന്നൈ: ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുക്കാത്ത ദേഷ്യത്തിൽ ഭാര്യ ജീവനൊടുക്കി. 28കാരിയായ സൗമ്യയാണ് ഭർത്താവിനോടുള്ള ദേഷ്യത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ മാമല്ലപുരത്താണ് ഞെട്ടിക്കുന്ന സംഭവം. ഇവിടെ പൂഞ്ചേരി ഗ്രാമവാസികളാണ് സൗമ്യയും ഭർത്താവായ മനോഹരനും (32).

ഇക്കഴിഞ്ഞ ബുധനാഴ്ച ഇവർ താമസിക്കുന്ന സ്ഥലത്തിന് സമീപത്തായി പുതിയ ഒരു ഭക്ഷണശാല തുറന്നിരുന്നു. ഉദ്ഘാടനം പ്രമാണിച്ച് ഒന്നു വാങ്ങിയാൽ ഒന്നു സൗജന്യം എന്ന ഓഫറും നൽകിയിരുന്നു. ഇതറിഞ്ഞ സൗമ്യ ഭർത്താവിനോട് ചിക്കൻ ബിരിയാണി ആവശ്യപ്പെട്ടു. എന്നാൽ ചിക്കൻ ബിരിയാണി തീർന്നു പോയതിനാൽ കുസ്ക (പ്ലെയിൻ ബിരിയാണി) വാങ്ങിയാണ് മനോഹരൻ എത്തിയത്. ഇതിൽ ദേഷ്യം വന്ന സൗമ്യ കുസ്ക കഴിക്കാൻ തയ്യാറായില്ല. തുടർന്ന് ഭക്ഷണം അടുത്ത വീട്ടുകാർക്ക് നൽകിയ ശേഷം മനോഹരൻ ജോലി സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

You may also like:ശശി തരൂരും അനുപം ഖേറും തമ്മിൽ ട്വിറ്റർ യുദ്ധം; തരൂർ വളരെയധികം തരംതാഴുന്നുവെന്ന് ഖേർ [NEWS]മതിയായ ചികിത്സ നൽകുന്നില്ല; രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികള്‍ക്കെതിരെ കോൺഗ്രസ് മുൻ എംപി [NEWS] Covid 19 | Viral | 'എനിക്ക് ശ്വാസം കിട്ടുന്നില്ല; ഓക്സിജൻ നൽകിയിട്ട് മൂന്ന് മണിക്കൂറായി'; രോഗിയായ മുപ്പത്തിനാലുകാരന്റെ അവസാന സന്ദേശം [NEWS]

ഇതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന രണ്ട് നില കെട്ടിടത്തിലെ ടെറസിൽ കയറിയ സൗമ്യ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ആളുകൾ തീയണച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇവർ വെള്ളിയാഴ്ചയോടെ മരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

സൗമ്യയ്ക്ക് പത്തും പതിനൊന്നും വയസുള്ള രണ്ട് മക്കളുണ്ട്.

 
First published: June 29, 2020, 12:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading