Hyundai | കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച് പാകിസ്ഥാനിലെ ഹ്യുണ്ടായ് ഡീലറുടെ വിവാദ പോസ്റ്റ്; വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കാശ്മീർ ഐക്യദാർഢ്യ ദിനത്തെപിന്തുണച്ച് hyundaiPakistanOfficial എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഡീലർ വിവാദസന്ദേശം പോസ്റ്റ് ചെയ്തത്
കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ചുകൊണ്ടുള്ള, പാകിസ്ഥാനിലെ ഹ്യുണ്ടായ് ഡീലറുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ (Social Media) വലിയ തിരിച്ചടി നേരിട്ടതോടെ വിശദീകരണവുമായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ (Hyundai MotorIndia) രംഗത്ത്. ദേശീയതയെ ബഹുമാനിക്കുന്ന ധാർമ്മികതയിൽ ശക്തമായി നിലകൊള്ളുന്നതായി കമ്പനി ഞായറാഴ്ച അറിയിച്ചു. കാശ്മീർ ഐക്യദാർഢ്യ ദിനത്തെപിന്തുണച്ച് hyundaiPakistanOfficial എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഡീലർ വിവാദസന്ദേശം പോസ്റ്റ് ചെയ്തത്. ‘കശ്മീർ സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം” എന്നതായിരുന്നു പോസ്റ്റ്.
ഇതിനെത്തുടർന്ന്, #BoycottHyundai എന്ന ഹാഷ്ടാഗ് ഇന്ത്യയിൽ ട്രെൻഡിംഗായി മാറി. രാജ്യത്ത് കമ്പനിയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്താൻ നിരവധി ആളുകൾ ആഹ്വാനം ചെയ്തു. എന്നാൽ ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട്, ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യ ആവർത്തിച്ചു. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച് ഒരു സന്ദേശവും പോസ്റ്റ് ചെയ്തു.
"25 വർഷത്തിലേറെയായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ദേശീയതയെ ബഹുമാനിക്കുന്ന ശക്തമായ ധാർമ്മികതയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു", ഹ്യുണ്ടായ് ബ്രാൻഡിന്റെ രണ്ടാമത്തെ വീടാണ് ഇന്ത്യയെന്ന് ആവർത്തിച്ചുകൊണ്ട് കമ്പനി പറഞ്ഞു. “വിവേചനരഹിതമായ ഇത്തരം പ്രസ്താവനകളോട് യാതൊരുവിധ ഒത്തുതീർപ്പുമുണ്ടായിരിക്കില്ല, ഈ വീക്ഷണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.” “ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി രാജ്യത്തിന്റെയും പൗരന്മാരുടെയും ഉന്നമനത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരും" ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പറഞ്ഞു. മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. നിലവിൽ ആഭ്യന്തര വിപണിയിൽ ക്രെറ്റയും വെന്യൂവും ഉൾപ്പെടെ 12 മോഡലുകൾ വിൽക്കുന്നുണ്ട്.
advertisement
Official Statement from Hyundai Motor India Ltd.#Hyundai #HyundaiIndia pic.twitter.com/dDsdFXbaOd
— Hyundai India (@HyundaiIndia) February 6, 2022
കഴിഞ്ഞ വർഷം ഡിസംബറിൽ, ഹ്യുണ്ടായ് 2028 ഓടെ ഇന്ത്യയിൽ ഏകദേശം ആറ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നും ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ശ്രേണിയും പുതിയതുമായ വാഹനങ്ങൾ ഉൾപ്പെടുത്തി ഒരു കൂട്ടം മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 1967-ൽ സ്ഥാപിതമായ ഹ്യുണ്ടായ് മോട്ടോർ കമ്പനിയ്ക്ക് 200ലധികം രാജ്യങ്ങളിലായി 120,000ത്തിലധികം ജീവനക്കാരുണ്ട്.
advertisement

ഗൂഗിള്‍ ട്രെന്‍ഡ് ഡാറ്റ പ്രകാരം (Google Trend Data) 2021ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ തിരഞ്ഞ കാര്‍ നിര്‍മ്മാതാക്കളില്‍ ഹ്യുണ്ടായി (Hyundai) ആണ് ഒന്നാം സ്ഥാനത്ത്. സെമികണ്ടക്ടർ ക്ഷാമം ഉത്പാദനത്തെ ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ ജനുവരിയിലെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. സെമി കണ്ടക്ടറിന്റെ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഉത്പ്പാദനം (Production) തടസ്സപ്പെട്ടതിനാൽ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഹോണ്ട കാർസ് ഇന്ത്യ തുടങ്ങിയ രാജ്യത്തെ മുൻനിര യാത്രാ വാഹന നിർമ്മാതാക്കളുടെ ആഭ്യന്തര വിപണിയിലെ വിൽപ്പന ജനുവരിയിൽ കുറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2022 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Hyundai | കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച് പാകിസ്ഥാനിലെ ഹ്യുണ്ടായ് ഡീലറുടെ വിവാദ പോസ്റ്റ്; വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ