പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Prime Minister Narendra Modi) ഡോ. ബി.ആർ. അംബേദ്കറും (Dr. B.R. Ambedkar) തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയ പുസ്തകത്തിന്റെ അവതാരികയുടെ പേരിൽ സംഗീത സംവിധായകൻ ഇളയരാജ (Ilaiyaraaja) വിവാദത്തിൽപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരൻ ഗംഗൈ അമരൻ വഴി അറിയിച്ചു.
'അംബേദ്കർ & മോദി: റിഫോർമേഴ്സ് ഐഡിയാസ്, പെർഫോമേഴ്സ് ഇമ്പ്ലിമെന്റെഷൻ' എന്ന തലക്കെട്ടിലുള്ള പുസ്തകം ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷനാണ് പ്രസിദ്ധീകരിച്ചത്. ഏപ്രിൽ 14 ന് പുസ്തകം പ്രകാശനം ചെയ്തു, "അംബേദ്കറുടെ കാഴ്ചപ്പാടുകൾ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും വിവിധ മേഖലകളിൽ പ്രവർത്തികമാക്കുന്നതിനും പ്രധാനമന്ത്രി മോദി നിർമ്മിക്കുന്ന പുതിയ ഇന്ത്യ അംബേദ്കറുടെ ആദർശങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അക്കാദമിക് ശ്രമമാണ് പുസ്തകം" എന്ന് പ്രസാധകർ ട്വിറ്ററിൽ കുറിച്ചു.
'Ambedkar & Modi - Reformer’s Ideas, Performer’s Implementation' is an academic attempt to bring to the forefront Babasaheb's vision and work across different domains, and how the New India being built by PM Modi is furthering Babasaheb's ideals.
— BlueKraft Digital Foundation (@BlueKraft) April 14, 2022
The foreword for this book has been written by music maestro 'Isaignani' Shri @ilaiyaraaja, who is himself an icon of social empowerment.
He makes an excellent point that Babasaheb is a rare leader who had a massive impact in his own times as well as on future generations. pic.twitter.com/B29oLf6mfq
— BlueKraft Digital Foundation (@BlueKraft) April 14, 2022
ഡോ. ബി.ആർ. അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സാമ്യമുണ്ടെന്ന് അദ്ദേഹം മുഖവുരയിൽ പറഞ്ഞിട്ടുണ്ട്. ഇരുവരും പ്രയാസങ്ങളിലൂടെ കടന്നുപോവുകയും, സാമൂഹികമായി അശക്തരായ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾക്കെതിരെ വിജയിക്കുകയും ചെയ്തു എന്ന് ഇളയരാജ കുറിച്ചിട്ടുണ്ട്.
അംബേദ്കറും നരേന്ദ്രമോദിയും സാമൂഹിക ഘടനകളെ സ്തംഭിപ്പിക്കുന്നത് അടുത്ത കോണുകളിൽ നിന്ന് കാണുകയും അവയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
"ഇന്ത്യയ്‌ക്കായി ഇരുവരും വലിയ സ്വപ്‌നങ്ങൾ കണ്ടിരുന്നു, ഇരുവരും വെറും ചിന്താ വ്യായാമങ്ങളേക്കാൾ പ്രവർത്തനത്തിൽ വിശ്വസിക്കുന്ന പുരുഷന്മാരാണ്," ഇളയരാജ പറയുന്നു.
തന്റെ സർക്കാർ കൊണ്ടുവന്ന മുത്തലാഖ് വിരുദ്ധ നിയമം പോലെയുള്ള സ്ത്രീകൾക്ക് അനുകൂലമായ നിയമനിർമ്മാണത്തിന് നരേന്ദ്ര മോദിയെക്കുറിച്ച് അംബേദ്കർ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.