RailOne റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; റെയിൽവൺ ആപ്പുമായി ഇന്ത്യൻ റെയിൽവെ

Last Updated:

ഇന്ത്യൻ റെയിൽവേ യാത്രക്കാർ നിലവിൽ വിവിധ സേവനങ്ങൾക്കായി നിരവധി വ്യത്യസ്ത ആപ്പുകളും വെബ്സൈറ്റുകളുമാണ് ഉപയോഗിക്കുന്നത്

News18
News18
ന്യൂഡൽഹി: യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവെ. യാത്രക്കാർക്ക് എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ പുതിയ 'റെയിൽവൺ' സൂപ്പർ ആപ്പിൽ ലഭ്യമാകും. റെയിൽവെയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രകാർക്കായുള്ള വിവിധ സേവനങ്ങൾക്കുമുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായാണ് ഇത് പ്രവർത്തിക്കുന്നത്.
ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ ട്രാക്കിങ്ങ് എന്നിവയ്ക്ക് പുറമെ കോച്ചിന്റെ സ്ഥാനം കണ്ടെത്തൽ, യാത്രാ ഫീഡ്ബാക്ക്, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭിക്കും. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെ (CRIS) 40-ാമത് സ്ഥാപക ദിനത്തിൽ ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ' റെയിൽവൺ' എന്ന പുതിയ ആപ്പ് പുറത്തിറക്കിയത്.
ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ആപ്പ് ലഭ്യമാണ്. താഴെപ്പറയുന്നതടക്കം യാത്രാ സേവനങ്ങളെല്ലാം ഈ ആപ്ലിക്കേഷനില്‍ സംയോജിപ്പിക്കുന്നു:
advertisement
● റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും 3% കിഴിവോടെ
● ട്രെയിനിന്റെ തത്സമയ സഞ്ചാരസ്ഥിതി
● പരാതി പരിഹാരം
● ഓണ്‍ലൈന്‍ ഭക്ഷണവിതരണം, ചുമട്ടുതൊഴിലാളികളെ ബുക്ക് ചെയ്യല്‍, ടാക്സി സേവനം
റിസർവ് ചെയ്ത ടിക്കറ്റുകൾ ഐആർസിടിസി വഴി തുടർന്നും ലഭിക്കും. ഐആർസിടിസിയുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി വാണിജ്യ അപ്ലിക്കേഷനുകള്‍പോലെ റെയിൽവൺ ആപ്പിനെയും ഐആർസിടിസി അംഗീകരിച്ചിട്ടുണ്ട്
എം-പിൻ അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് ലോഗിൻ ചെയ്ത് ഒറ്റത്തവണ സൈൻ-ഇന്‍ ചെയ്യാന്‍ റെയിൽവണിൽ സൗകര്യമുണ്ട്. നിലവില്‍ റെയിൽകണക്റ്റ്, യുടിഎസ് അപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ലോഗിന്‍ വിവരങ്ങള്‍ ഇതിലും ഉപയോഗിക്കാം. ഒന്നിലധികം അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലാത്തതിനാല്‍ ഫോണ്‍ സ്റ്റോറേജ് ലാഭിക്കാം.
advertisement
ഇന്ത്യൻ റെയിൽവേ യാത്രക്കാർ നിലവിൽ വിവിധ സേവനങ്ങൾക്കായി നിരവധി വ്യത്യസ്ത ആപ്പുകളും വെബ്സൈറ്റുകളുമാണ് ഉപയോഗിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്ട്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആർസിടിസി ഇ-കാറ്ററിങ്ങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്ബാക്ക് നൽകുന്നതിനായി റെയിൽ മദദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി യുടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയാണിവ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണ് പുതിയ ആപ്ലിക്കേഷൻ. സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കാനും ഓരോ യാത്രികനും ലോകോത്തര ഗതാഗത സൗകര്യം ഉറപ്പാക്കാനും ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്ലിക്കേഷൻ സൗകര്യമൊരുക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
RailOne റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; റെയിൽവൺ ആപ്പുമായി ഇന്ത്യൻ റെയിൽവെ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement