ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം; ഒരു ഭീകരനെ സൈന്യം വധിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നാല് ഭീകരരുടെ നീക്കം സൈന്യം കണ്ടെത്തിയത്
കശ്മീരിലെ നിയന്ത്രണ രേഖയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം. ഒരു ഭീകരനെ സൈന്യം വധിച്ചതായും മറ്റ് മൂന്നുപേര്‍ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങിയതായും സൈന്യം അറിയിച്ചു. ഇന്നലെ രാത്രിയാണ് ജമ്മുവിലെ ഖൗർ സെക്ടറിലുള്ള അഖ്നൂരില്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം നാല് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ, ഇന്ത്യൻ സൈന്യത്തെ വഴിതിരിച്ചുവിടാൻ പാക് ഭീകരർ കാടുകൾക്ക് തീയിട്ടതായും സൈന്യത്തിലെ ചില വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.
നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നാല് ഭീകരരുടെ നീക്കം സൈന്യം കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ സേന ഉടൻ രംഗത്തിറങ്ങി. ഭീകരർക്ക് നേരെ വെടിയുതിർത്ത സുരക്ഷാ ഉദ്യോഗസ്ഥർ അവരിൽ ഒരാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായാണ് ഭീകരര്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പോയത്. വന്‍ ആയുധശേഖരവുമായാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ജൗറി സെക്ടറിലെ താനാമണ്ഡിക്ക് സമീപം ദേരാ കി ഗലിയിലെ നിബിഡ വനത്തില്‍ ഇപ്പോഴും ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.
ഡ്രോണുകള്‍ വിന്യസിച്ചും സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചുമാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഏറ്റുമുട്ടലിനിടെ, മൂന്ന് ഇന്ത്യൻ സൈനികരിൽ ചിലർക്ക് ഗുരുതരമായ പരിക്കേറ്റതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം നടക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu and Kashmir
First Published :
December 23, 2023 10:23 PM IST