'രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെയല്ല; ആരോപണത്തിൽ തെളിവ് നൽകൂ'; രാഹുലിന് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
രാഹുൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ട രേഖ പോളിംഗ് ഓഫീസർ നൽകിയതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസിൽ പറഞ്ഞു
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ വ്യാപക ക്രമേക്കേടുകൾ നടന്നതായുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുലിന്റെ ആരോപണങ്ങളിൽ തെളിവുകൾ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചത്.
രാഹുൽ വാർത്താ സമ്മേളനത്തിൽ കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസർ നൽകിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ, രണ്ടു ബൂത്തുകളിൽ വോട്ട് ചെയ്തെന്ന് പറയുന്ന ശുകൻ റാണി എന്ന സ്ത്രീയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ വോട്ട് ചെയ്തുവെന്ന രാഹുൽ ഗാന്ധിയുടെ വാദത്തിനു തെളിവ് നൽകാനാണ് കമ്മിഷന്റെ ആവശ്യപ്പെട്ടത്.
മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വിജയിക്കാൻ 1,00,250 വ്യാജ വോട്ടുകൾ ബിജെപി സൃഷ്ടിച്ചതായാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ബിജെപിക്ക് മുൻതൂക്കം നൽകാൻ അഞ്ച് രീതികളിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. 2024 ലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടത്. ഈ ആരോപണങ്ങൾക്കാണ് ഇന്ന് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചത്.
advertisement
BIHAR SIR 2025: DAILY BULLETIN 🗓️1st Aug (3 PM) till 10th Aug (3 PM)@ECISVEEP pic.twitter.com/tVKMf97zDq
— Chief Electoral Officer, Karnataka (@ceo_karnataka) August 10, 2025
തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചതോടെ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് വെബ്സൈറ്റ് ഇന്ന് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം നടത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
August 10, 2025 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെയല്ല; ആരോപണത്തിൽ തെളിവ് നൽകൂ'; രാഹുലിന് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്