advertisement

സംവിധായകൻ രഞ്ജിത്ത് യുവാവിനെ പീഡിപ്പിച്ചു എന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

Last Updated:

നേരത്തെ രഞ്ജിത്തിനെതിരെയുള്ള കേസിലെ‌ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സംവിധായകൻ രഞ്ജിത്ത്
സംവിധായകൻ രഞ്ജിത്ത്
സംവിധായകൻ രഞ്ജിത്ത് ബംഗളുരുവിൽ യുവാവിനെ പീഡിപ്പിച്ചു എന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് ലൈം​ഗിക പീഡന പരാതി ഉന്നയിച്ച യുവാവ് പരാതി നൽകിയതെന്ന് രഞ്ജിത്ത് ഹർജിയിൽ പറഞ്ഞിരുന്നു. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹർജി പരിഗണിച്ച് കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു.
രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് മാങ്കാവ് സ്വദേശിയാണു പരാതി നൽകിയത്. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ്‌ യുവാവ് പൊലീസിൽ മൊഴി നൽകിയത്. ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി.
advertisement
ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണു കേസ്. ഈ ദൃശ്യങ്ങൾ പ്രമുഖ നടിക്ക് അയച്ചുനൽകിയെന്നും യുവാവ് ആരോപിച്ചിരുന്നു. എന്നാൽ കേസിൽ ആരോപിക്കുന്ന സമയത്ത് പ്രസ്തുത താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല.
2024 ൽ കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണു സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസിൽനിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്.
advertisement
Summary: Karnataka High Court quashes sexual assault case filed by youth against filmmaker Ranjith
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സംവിധായകൻ രഞ്ജിത്ത് യുവാവിനെ പീഡിപ്പിച്ചു എന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി
Next Article
advertisement
യുവതി മരിച്ച ശേഷം 3 തവണ പീഡനം; കൊലയ്ക്ക് മുന്നേ മയക്കുമരുന്ന് നൽകി; കോഴിക്കോട് കൊലപാതകത്തിൽ CCTV ദൃശ്യങ്ങൾ
യുവതി മരിച്ച ശേഷം 3 തവണ പീഡനം; കൊലയ്ക്ക് മുന്നേ മയക്കുമരുന്ന് നൽകി; കോഴിക്കോട് കൊലപാതകത്തിൽ CCTV ദൃശ്യങ്ങൾ
  • കോഴിക്കോട് മോരിക്കരയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് തവണ പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തി

  • വർക്ക്ഷോപ്പിലെ മൂന്ന് മണിക്കൂർ നീളുന്ന സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ആസൂത്രിത ക്രൂരതകൾ വ്യക്തമാണ്

  • മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി യുവതിയെ കൊലപ്പെടുത്തുകയും ചെയ്തു

View All
advertisement