ഭരണ പ്രതിസന്ധിക്കിടെ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടർന്ന് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനിടിയിലാണ് ലഫ്റ്റ്നന്റ് ഗവർണറുടെ സ്ഥാനമാറ്റം.
ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ പുതുച്ചേരി ലഫ്റ്റ്നന്റ് ഗവർണർ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി. തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദർരാജന് താൽക്കാലിക ചുമതല നൽകി. കിരൺ ബേദിയെ നീക്കിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനാണ് പുറത്തിറക്കിയത്. ഡോ.തമിഴിസൈ സൗന്ദർരാജൻ അധിക ചുമതലയായി പുതുച്ചേരി ഗവർണർ സ്ഥാനവും വഹിക്കണമെന്നാണ് രാഷ്ട്രപതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടർന്ന് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനിടിയിലാണ് ലഫ്റ്റ്നന്റ് ഗവർണറുടെ സ്ഥാനമാറ്റം. പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
കിരൺ ബേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി രംഗത്തെത്തിയിരുന്നു. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
advertisement
ഭരണകക്ഷിയായ കോൺഗ്രസ് ഡിഎംകെ സഖ്യത്തെ പ്രതിസന്ധിയിലാക്കി ഇന്ന് ഒരു എംഎൽഎ കൂടി രാജിവച്ചു. മുഖ്യമന്ത്രി നാരായണ സാമിയുടെ നിലപാടിൽ പ്രതിഷേധിച്ചു കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജാൻകുമാർ ആണ് രാജി സമർപ്പിച്ചത്.
ഇതോടെ നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി. ഒരു മാസത്തിനിടെ കോൺഗ്രസ് വിടുന്ന നാലാമത്തെ എംഎൽഎ ആണ് ജാൻകുമാർ. രാജിവച്ചവർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമായ സർക്കാർ രാജിവയ്ക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയാണ് രാജി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2021 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭരണ പ്രതിസന്ധിക്കിടെ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി


