മകന്റെ പരാതിയിൽ അമ്മയ്ക്കെതിരെയുള്ള പോക്സോ കേസിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി
- Published by:Sarika KP
- news18-malayalam
Last Updated:
ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതി ആൺസുഹ്യത്തുമായി ചേർന്ന് 13 വയസ്സുള്ള മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതി.
ചെന്നൈ: മകന്റെ പരാതിയിൽ അമ്മയുടെ പേരിലെടുത്ത പോക്സോ കേസിന്റെ അന്വേഷണ റിപ്പോർട്ട് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അച്ഛന്റെ പ്രേരണയാലാണ് പരാതിയെന്നും അതിനായി ശിശുക്ഷേമസമിതി ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയെന്നുമുള്ള ആരോപണങ്ങൾ ശരിയായി അന്വേഷിച്ചില്ലെന്ന് കണ്ടതിനെത്തുടർന്നാണ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയത്.
അഭിഭാഷകയായ യുവതിയും ഭർത്താവും തമ്മിൽ വിവാഹമോചനക്കേസ് നടക്കുന്നതിനിടെയിലാണ് പരാതി ഉയർന്നത്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതി ആൺസുഹ്യത്തുമായി ചേർന്ന് 13 വയസ്സുള്ള മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയും കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് അന്വേഷണറിപ്പോർട്ട് റദ്ദാക്കിയത്.
മകനെ വിട്ട കിട്ടാൻ വേണ്ടി ഭർത്താവ് ചെയ്ത പണിയാണ് ഇതെന്നാണ് യുവതി പറയുന്നത്. ഭർത്താവ് കുട്ടിയെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നുവെന്നും ഭർത്താവിന്റെ പരിചയക്കാരനായ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥൻ അതിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ കേസിൽ മകന്റെ മൊഴിമാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂ എന്നായിരുന്നു ഭർത്താവിന്റെ വാദം.
advertisement
എന്നാൽ ഭർത്താവ് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥന് പണം നൽകിയെന്ന പരാതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് കളക്ടർ നൽകിയ റിപ്പോർട്ട് കണക്കിലെടുത്തിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോലീസിന്റെ അന്വേഷണറിപ്പോർട്ട് തള്ളുകയാണെന്ന് വ്യക്തമാക്കിയ കോടതി പുതിയ അന്വേഷണോദ്യോഗസ്ഥനെ നിയമിക്കാനും ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 19, 2024 9:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മകന്റെ പരാതിയിൽ അമ്മയ്ക്കെതിരെയുള്ള പോക്സോ കേസിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി