• HOME
  • »
  • NEWS
  • »
  • india
  • »
  • കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിലെ അന്വേഷണത്തിന് സ്‌റ്റേയില്ല

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിലെ അന്വേഷണത്തിന് സ്‌റ്റേയില്ല

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളിലും സുപ്രീംകോടതി ഇടപെട്ടില്ല

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

  • Share this:
എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിലെ അന്വേഷണത്തിന് സ്‌റ്റേയില്ല. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ ഘട്ടത്തിൽ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളിലും സുപ്രീംകോടതി ഇടപെട്ടില്ല.

അതേസമയംസംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശം നൽകി. കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദവും കോടതി അംഗീകരിച്ചില്ല. പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പള്ളിവക സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ കഴിയില്ലെന്നായിരുന്നു ആലഞ്ചേരിയുടെ ഹർജിയിലെ പ്രധാന വാദം.

2007 സെപ്റ്റംബർ 21-ന് ബ്രദേഴ്സ് ഓഫ് റോമൻ കാത്തലിക് കമ്യൂണിറ്റിയുമായി ധനനിശ്ചയാധാരപ്രകാരം നടത്തിയ ഭൂമി ഇടപാടിൽ പുറമ്പോക്ക് /സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നത്.

ഭൂമി വിൽപ്പനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ പരിശോധന വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

ഇതിനെ തുടർന്ന് ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണർ പി. ബീനയുടെ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റി രൂപവത്കരിച്ച് പരിശോധന നടത്തിയാണ് കൈമാറ്റം നടത്തിയതിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കര സബ്രജിസ്ട്രാർ ഓഫീസ് പരിധിയിലെ 99.05 സെന്റിന്റെ കൈമാറ്റമാണ് ധനനിശ്ചയാധാരപ്രകാരം നടന്നത്.

നെടുമങ്ങാട് ബഷീർ കൊലക്കേസ്: ദമ്പതികൾക്ക് കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും


തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ വില്ലേജിൽ നെട്ടിച്ചിറ ശിവജി നഗറിൽ സലിം മൻസിൽ താമസിക്കുന്ന മൈതീൻകണ്ണ് മകൻ ബഷീറിനെ (54) കൊലപ്പെടുത്തിയ കേസിൽ (murder case) ദമ്പതികൾക്ക് കഠിന തടവും,1,25,000 രൂപ പിഴയും. നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ പഴയവിള പുത്തൻവീട്ടിൽ താമസം മുഹമ്മദ് ഹനീഫ് മകൻ സിദ്ധിഖ് (56), ഭാര്യ നാജു എന്ന നാജ ബീഗം (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (ii), 447,34,109 എന്നീ വകുപ്പുകൾ പ്രകാരം ആറും, മുന്നും വർഷം വീതം കഠിന തടവിനും 1,25,000 രൂപ പിഴയും ആണ് ശിക്ഷ. ഒന്നാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം രണ്ടാം അഡീ.സെഷൻസ് കോടതി ജഡ്‌ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്.

2009 ജനുവരി 21 നാണ് സംഭവം. രണ്ടാം പ്രതി സിദ്ധിക്കിൽ നിന്നും കൊലപാതകം നടക്കുന്നതിന് രണ്ടര വർഷം മുൻപ് കൊല്ലപ്പെട്ട ബഷീർ  വീടും സ്ഥലവും വിലയ്ക്ക് വാങ്ങിയിരുന്നു. നാലര സെൻ്റെ വസ്‌തു അളന്ന് അതിര് തിരിച്ച് നൽകാമെന്ന് രണ്ടാം പ്രതിയോട് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.
Published by:Arun krishna
First published: