Vijay| 'നടൻ വിജയിയെ മുസ്ലിങ്ങൾ അകറ്റിനിർത്തണം; ഫത്‌വ പുറപ്പെടുവിപ്പിച്ച് ഇസ്ലാമിക മതപണ്ഡിതൻ

Last Updated:

മദ്യപന്മാരെയും കുഴപ്പക്കാരെയും ഇഫ്താർ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് വിജയ് റമദാന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു

(Video screengrab/ANI)
(Video screengrab/ANI)
തമിഴ്‌നാട് നടനും രാഷ്ട്രീയ നേതാവുമായ ദളപതി വിജയ്‌ക്കെതിരെ ഉത്തർപ്രദേശിലെ സുന്നി മുസ്ലീം സംഘടന ഫത്‌വ പുറപ്പെടുവിച്ചു. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റും ചഷ്മെ ദാറുൽ ഇഫ്തയുടെ ചീഫ് മുഫ്തിയുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയാണ് നടനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. വിജയ് ഒരു മുസ്ലീം വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ പശ്ചാത്തലവും മുൻകാല പ്രവർത്തനങ്ങളും ഇതു ശരിവക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
"മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താറിലേക്ക്" ക്ഷണിക്കുന്നത് നിയമവിരുദ്ധവും പാപവുമാണെന്ന് പ്രഖ്യാപിച്ചതിനൊപ്പം തമിഴ്‌നാട്ടിലെ മുസ്ലീങ്ങൾ അവരുടെ മത പരിപാടികളിൽ വിജയിയെ പങ്കെടുപ്പിക്കരുതെന്നും നിർദേശിച്ചു.
രാഷ്ട്രീയത്തിലേക്ക് കടക്കാൻ വിജയ് ദളപതി മുസ്ലീം വികാരങ്ങൾ ഉപയോഗിച്ചുവെന്നും മൗലാന റസ്വി പറഞ്ഞു. 'ദ ബീസ്റ്റ്' എന്ന സിനിമയിൽ അദ്ദേഹം മുസ്ലീങ്ങളെയും മുഴുവൻ മുസ്ലീം സമൂഹത്തെയും ഭീകരതയുമായും തീവ്രവാദവുമായും ബന്ധിപ്പിച്ചിരിക്കുന്നു. സിനിമയിൽ, ദളപതി മുസ്ലീങ്ങളെ 'രാക്ഷസന്മാരും' 'പിശാചുക്കളും' ആയി കാണിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ച് വോട്ട് ആഗ്രഹിക്കുന്നതിനാൽ, അദ്ദേഹം മുസ്ലീം പ്രീണനം നടത്തുകയാണ്."
advertisement
"മദ്യപന്മാരെയും കുഴപ്പക്കാരെയും" ഇഫ്താർ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് വിജയ് റമദാന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. "ഈ ആളുകൾ ഉപവസിക്കുകയോ ഇസ്ലാമിക ആചാരങ്ങൾ പിന്തുടരുകയോ ചെയ്തിരുന്നില്ല," അദ്ദേഹം പറഞ്ഞു, തമിഴ്‌നാട്ടിലെ സുന്നി മുസ്ലീങ്ങൾ ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
advertisement
"വിജയിൽ നിന്ന് അകലം പാലിക്കുക, അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുക്കരുത്, മതപരമായ പരിപാടികളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കരുത്" - മൗലാന റസ്വി മുസ്ലിങ്ങളോട് അഭ്യർത്ഥിച്ചു.
വിജയ് ഇഫ്താർ വിരുന്ന് മോശമായി സംഘടിപ്പിച്ചുവെന്നും ഇഫ്താറുമായി യാതൊരു ബന്ധവുമില്ലാത്ത മദ്യപന്മാരെ പങ്കെടുപ്പിച്ചുവെന്നും അതുവഴി മുസ്ലീങ്ങളെ അപമാനിച്ചു എന്നും ആരോപിച്ച് മാർച്ച് 11 ന് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
മാർച്ച് 8 ന് ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ടിവികെ സ്ഥാപകനും അധ്യക്ഷനുമായ വിജയ് ഒരു നിസ്കാര തൊപ്പി ധരിച്ച്, വൈകുന്നേരത്തെ നമസ്കാരത്തിൽ പങ്കുചേർന്നു, പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കൊപ്പം നോമ്പ് തുറക്കുകയും ചെയ്തിരുന്നു.
advertisement
Summary: National president of All India Muslim Jamaat (AIMJ), Maulana Mufti Shahabuddin Razvi Barelvi, issued a fatwa cautioning Muslims against inviting actor and Tamilaga Vetri Kazhagam (TVK) president Vijay to their programmes and that they should not support his party, as he had portrayed Muslims as terrorists in some of his films.
മലയാളം വാർത്തകൾ/ വാർത്ത/India/
Vijay| 'നടൻ വിജയിയെ മുസ്ലിങ്ങൾ അകറ്റിനിർത്തണം; ഫത്‌വ പുറപ്പെടുവിപ്പിച്ച് ഇസ്ലാമിക മതപണ്ഡിതൻ
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement