നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ശുഭവാർത്ത | കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളില്ല

  ശുഭവാർത്ത | കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളില്ല

  ഇതുവരെ ഡൽഹിയിൽ 73 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ ആരും മരിച്ചിട്ടില്ലെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

  Covid Test (representative image)

  Covid Test (representative image)

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ച ഡൽഹിയിൽ നിന്നൊരു ശുഭവാർത്ത. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഡൽഹി സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്.

   ഇതുവരെ ഡൽഹിയിൽ 73 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ ആരും മരിച്ചിട്ടില്ലെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അതേസമയം, ഇന്നുമാത്രം ഡൽഹിയിൽ 310 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, തലസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7233 ആയി.

   You may also like:തമിഴ്നാട്ടിൽ പതിനാലുകാരിയെ തീകൊളുത്തി കൊന്നു: രണ്ട് AIADMK നേതാക്കൾ അറസ്റ്റിൽ [NEWS]'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ [NEWS]പൂനെയിൽനിന്ന് ബൈക്കിൽ രണ്ട് ദിവസംകൊണ്ട് 1300 കിലോ മീറ്റർ [NEWS]

   കോവിഡ് ബാധിച്ച 60 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിക്കുകയും ചെയ്തു. ഇതുവരെ, 2129 പേരാണ് ഡൽഹിയിൽ സുഖം പ്രാപിച്ചത്. 5, 031 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

   ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച 67, 152 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 44, 029 പേരാണ്. കോവിഡ് ബാധിച്ച 20, 916 പേരാണ് ഇതുവരെ രാജ്യത്ത് സുഖം പ്രാപിച്ചത്.

   Published by:Joys Joy
   First published:
   )}