പൂനെയിൽനിന്ന് ബൈക്കിൽ രണ്ട് ദിവസംകൊണ്ട് 1300 കിലോ മീറ്റർ; വീട്ടില്‍ എത്താൻ വേറെ വഴിയില്ലാതെ സ്വാതി ചെയ്തത്
- Published by:user_49
- news18-malayalam
Last Updated:
മാവേലിക്കര സ്വദേശിനിയായ സ്വാതി ഗോപനാണ് തനിച്ച് രണ്ടുദിവസം ഉറങ്ങാതെ വണ്ടിയോടിച്ച് നാട്ടിലെത്തിയത്
മാവേലിക്കര: ലോക്ക് ഡൗണായതിനാല്‍ പുണെയില്‍നിന്ന് ആലപ്പുഴയിലെ വീട്ടിലെത്താൻ ഒരു വഴിയുമില്ല. മറ്റ് വഴികളൊന്നും ഇല്ലെന്നായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. സുഹൃത്തിന്റെ ബൈക്കും പാസും ഒപ്പിച്ച് ഒറ്റവിടൽ. 1300 കിലോ മീറ്ററുകള്‍ താണ്ടി ഒടുവില്‍ സ്വാതി നാട്ടിലെത്തി.
മാവേലിക്കര സ്വദേശിനിയായ സ്വാതി ഗോപനാണ് തനിച്ച് രണ്ടുദിവസം ഉറങ്ങാതെ വണ്ടിയോടിച്ച് നാട്ടിലെത്തിയത്. നാട്ടിലെത്താൻ മറ്റ് വഴിയൊന്നും കാണാതായപ്പോള്‍ സുഹൃത്തിന്റെ യമഹ ആര്‍ വണ്‍ ഫൈവ് ബൈക്ക് സംഘടിപ്പിച്ചായിരുന്നു യാത്ര.
TRENDING:'മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി'; മൻമോഹൻ സിംഗിനെ ഐ.സി.യുവിൽ നിന്നും മാറ്റി [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ് [NEWS]
മേയ് ഏഴിന് രാത്രി ഒന്‍പതിന് പുണെയില്‍നിന്ന് യാത്ര ആരംഭിച്ചത്. എട്ടിന് രാത്രി കേരള അതിര്‍ത്തി കടന്നു. പെട്രോള്‍ പമ്പുകളില്‍ മാത്രമായിരുന്നു കുറച്ചുസമയം വിശ്രമിച്ചത്. ആഹാരമായി ബ്രെഡ് കരുതിയിരുന്നു. ചില സ്ഥലങ്ങളില്‍ നിര്‍ത്തി ബ്രെഡും വെള്ളവും കുടിച്ചു. ദീര്‍ഘദൂരയാത്രകളൊന്നും നടത്തി പരിചയമില്ലെങ്കിലും വീട്ടിലെത്തണമെന്ന ആഗ്രഹത്തില്‍ രാത്രിയിലും ഉറങ്ങാതെ വണ്ടിയോടിക്കുകയായിരുന്നെന്ന് സ്വാതി പറഞ്ഞു.
advertisement
ഒന്‍പതിന് രാത്രിയോടെയാണ് സ്വാതി വീട്ടിലെത്തിയത്. രാത്രിയില്‍ ബൈക്കോടിച്ച് വീട്ടില്‍ എത്തിയ സ്വാതിയെക്കണ്ട് വീട്ടുകാരും അമ്പരന്നു. ഇപ്പോള്‍ ആലപ്പുഴയില്‍ നഗരസഭയുടെ ക്വാറെന്റെന്‍ കേന്ദ്രത്തിലാണ് സ്വാതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2020 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂനെയിൽനിന്ന് ബൈക്കിൽ രണ്ട് ദിവസംകൊണ്ട് 1300 കിലോ മീറ്റർ; വീട്ടില്‍ എത്താൻ വേറെ വഴിയില്ലാതെ സ്വാതി ചെയ്തത്