തൃശ്ശൂരിലും ക്രമക്കേടില്ല; എൽഡിഎഫ് യുഡിഎഫ് ആരോപണങ്ങളിൽ അന്വേഷണമില്ലെന്ന് ഇലക്ഷൻ കമ്മീഷൻ
- Published by:ASHLI
- news18-malayalam
Last Updated:
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളിലാണ് ഇലക്ഷൻ കമ്മീഷന്റ മറുപടി
രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിഹാർ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയയിൽ വോട്ട് ചോർന്നുവെന്ന ആരോപണമടക്കം വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളിലാണ് ഇലക്ഷൻ കമ്മീഷന്റ മറുപടി.
ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തൃശ്ശൂരിലും ക്രമക്കേടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും ഇലക്ഷൻ കമ്മീഷൻ വ്യകതമാക്കി. കമ്മിഷനും വോട്ടർമാരും രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ബി.ജെ.പിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിച്ചു പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ തുടർന്നാണ് കമ്മീഷന്റെ പ്രതികരണം.വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തണമെന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് എസ്‌ഐആർ നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 17, 2025 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തൃശ്ശൂരിലും ക്രമക്കേടില്ല; എൽഡിഎഫ് യുഡിഎഫ് ആരോപണങ്ങളിൽ അന്വേഷണമില്ലെന്ന് ഇലക്ഷൻ കമ്മീഷൻ