ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റിന്റെ കോളേജിൽ ഹിന്ദുക്കളെ മാത്രമെ റിക്രൂട്ട് ചെയ്യാവൂ: മദ്രാസ് ഹൈക്കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഹിന്ദുവായിരിക്കണമെന്ന നിയമന വിജ്ഞാപനത്തിലെ മാനദണ്ഡം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്
ചെന്നൈ: ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലേക്ക് ഹിന്ദുക്കളെ മാത്രമെ ജോലിക്ക് എടുക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിന്റെ ഫണ്ട് മാത്രം വിനിയോഗിച്ച് സ്ഥാപിതമായ കോളേജുകളില്‍ ഹിന്ദുക്കളെ മാത്രമെ ജോലിക്കായി നിയമിക്കാവൂ എന്ന് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്(എച്ച്ആര്‍ ആന്‍ഡ് സിഇ) നിയമത്തിലെ വ്യവസ്ഥകളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുവായിരിക്കണമെന്ന നിയമന വിജ്ഞാപനത്തിലെ മാനദണ്ഡം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
പ്രസ്തുത കോളേജ് ആരംഭിച്ചത് ക്ഷേത്രമാണെന്നും ഇത് എച്ച്ആര്‍ ആന്‍ഡ് സിഇ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മതസ്ഥാപനമാണെന്നും ജസ്റ്റിസ് വിവേക് കുമാര്‍ സിംഗ് നിരീക്ഷിച്ചു. നിയമത്തിലെ 10ാം വകുപ്പ് അനുസരിച്ച് കോളേജിലേക്കുള്ള നിയമനം ഹിന്ദുമതം പിന്തുടരുന്ന വ്യക്തികള്‍ക്ക് മാത്രമെ നല്‍കാന്‍ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപാലീശ്വരര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് എ സുഹൈല്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹിന്ദുവല്ലാത്തതിനാൽ നിയമനത്തിന് യോഗ്യതയില്ലെന്നും അതിനാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തൊഴിലിടത്തിലെ തുല്യത നഷ്ടപ്പെട്ടെന്നും സുഹൈല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
advertisement
ഹര്‍ജിക്കാരന്റെ വാദങ്ങള്‍ നിരസിച്ച ഹൈക്കോടതി, വിദ്യാഭ്യാസത്തിനും തൊഴിലിലും തുല്യ അവസരവും വിവേചനവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(1), 16(2) എന്നിവയുടെ കീഴിലല്ല കോളേജ് വരുന്നതെന്നും അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(5)ന്റെ കീഴിലാണെന്നും വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
November 28, 2024 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റിന്റെ കോളേജിൽ ഹിന്ദുക്കളെ മാത്രമെ റിക്രൂട്ട് ചെയ്യാവൂ: മദ്രാസ് ഹൈക്കോടതി