advertisement

എംഡിഎംഎയുമായി സിനിമാ സീരിയൽ നടൻ ഉൾപ്പടെ രണ്ടുപേർ പിടിയിൽ

Last Updated:

അറസ്റ്റിലായവരിൽ ഒരു യുവാവ് അരുൺ ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമിലും ആൽബത്തിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്

തൃശൂർ: എംഡിഎംഎയുമായി സിനിമാ-സീരിയൽ നടൻ ഉൾപ്പടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പൊലീസും ചേർന്ന് എംഡിഎംഎയുമായി യുവാക്കളെ പിടികൂടിയത്.
കോടാലി മോനൊടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ വിശ്വനാഥന്റെ മകൻ അരുൺ, മൂന്നുമുറി ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ കുമാരന്റെ മകൻ നിഖിൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ അരുൺ ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമിലും ആൽബത്തിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്.
സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാ​ഗമായി തൃശൂർ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരികയായിരുന്നു. ഇതിനിടെ തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോൻഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ വെട്ടുകടവ് പാലത്തിന് സമീപം വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് അരുണും നിഖിലും കുടുങ്ങിയത്. ഇവരുടെ വാഹനത്തിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച രാത്രി തന്നെ രേഖപ്പെടുത്തി.
advertisement
കൊരട്ടി എസ്എച്ച്ഒ അരുൺ ബി കെ, എസ്ഐമാരായ സൂരജ്, സജി വർഗീസ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി, എഎസ്ഐമാരായ പി ജയകൃഷണൻ, ജോബ് സി എ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് വി ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, രഞ്ജിത്ത്, സജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്. പിടിയിലായ യുവാക്കൾ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
എംഡിഎംഎയുമായി സിനിമാ സീരിയൽ നടൻ ഉൾപ്പടെ രണ്ടുപേർ പിടിയിൽ
Next Article
advertisement
ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ഇന്ത്യയുടെ ഇടപെടൽ ശക്തം; പ്രധാനമന്ത്രി മോദിയുമായി എം എ യൂസഫലി കൂടിക്കാഴ്ച
ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ഇന്ത്യയുടെ ഇടപെടൽ ശക്തം; പ്രധാനമന്ത്രി മോദിയുമായി എം എ യൂസഫലി കൂടിക്
  • ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം തടസ്സമില്ലാതെ തുടരാൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തി

  • ഭക്ഷ്യവിതരണ ശൃംഖല ശക്തിപ്പെടുത്താനും വിലസ്ഥിരത ഉറപ്പാക്കാനും പ്രധാനമന്ത്രി മോദി പൂർണ പിന്തുണ നൽകി

  • ഇന്ത്യയിൽ നിന്നുള്ള 15,000 ടൺ ഭക്ഷ്യവസ്തുക്കൾ ഗൾഫ് രാജ്യങ്ങളിലേക്ക് ചാർട്ടർ വിമാനങ്ങൾ വഴി എത്തിച്ചു

View All
advertisement