റോബിൻ ബസിന് വീണ്ടും പൂട്ടു വീണു; തമിഴ്നാട് ആർടിഒ കസ്റ്റഡിയിലെടുത്തു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒന്നര വർഷം മുന്നെയായിരുന്നു പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെ നിരവധി തവണ കസ്റ്റഡിയിലെടുത്തത്
പാലക്കാട്: നിരവധി തവണ നിയമലംഘനം നടകത്തിയെന്ന പേരിൽ നിയമനടപടി നേരിട്ട റോബിൻ ബസിന് വീണ്ടും പൂട്ടു വീണു. തമിഴ്നാട് ആർടിഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. റോഡ് ടാക്സ് അടയ്ക്കണമെന്ന് പറഞ്ഞാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴായിരുന്നു ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിലെടുത്തത്. പക്ഷെ, ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു.
നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് റോബിൻ ബസ് നേരത്തെയും വിവാദങ്ങളുണ്ടായിരുന്നു. ഒന്നര വർഷം മുന്നെയായിരുന്നു പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെ നിരവധി തവണ കസ്റ്റഡിയിലെടുത്തത്. പെർമിറ്റില്ലാതെയാണ് വാഹനം സർവീസ് നടത്തുന്നതെന്ന് കാണിച്ച് തമിഴ്‌നാട് ആർടിഒ മുൻപ് ബസിനെതിരെ രംഗത്ത് വന്നിരുന്നു.
advertisement
പെർമിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് റോബിൻ ബസിനെതിരെ കേരള സർക്കാരും എംവിഡിയും രംഗത്ത് വരികയും ബസ് പിടിച്ചെടുത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചതും വലിയ വാർത്തയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Coimbatore,Tamil Nadu
First Published :
September 03, 2025 1:00 PM IST