Supertech Noida Twin Tower Demolition| അംബരചുംബികൾ നിലംപതിച്ചു; നോയിഡയിലെ ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയായി
- Published by:Naseeba TC
- news18-malayalam
Last Updated:
3700 കിലോ സ്‌ഫോടക വസ്‌തുവാണ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
നോയിഡയിലെ (Noida) സൂപ്പര്‍ടെക് (Supertech) ഇരട്ട ഗോപുരങ്ങള്‍ പൊളിച്ചു നീക്കി. മുൻകൂട്ടി തീരുമാനിച്ചതു പ്രകാരം ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർത്തത്. സെക്‌ടർ 93 എയിലെ അപെക്‌സ്, സെയാനിൻ എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചത്.
സ്ഫോടനമുണ്ടായി ഒമ്പത് സെക്കൻഡിനുള്ളിൽ കെട്ടിടം പൂർണമായും നിലംപൊത്തി.
നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഗോപുരങ്ങള്‍ പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ.
#TwinTowers #NewsAlert pic.twitter.com/b6Iu4fx35i
— News18 Kerala (@News18Kerala) August 28, 2022
3700 കിലോ സ്‌ഫോടക വസ്‌തുവാണ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
40 നിലകളുള്ള ഇരട്ട ഗോപുരങ്ങളായ (അപെക്സും സെയാനെയും) ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയ്ക്ക് സമീപം നോയിഡയിലെ സെക്ടര്‍ 93 എയിലാണ്. ഈ രണ്ട് ടവറുകളിലുമായി 900-ലധികം ഫ്‌ളാറ്റുകളുണ്ടായിരുന്നു. നോയിഡയിലെ സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമാണ് ഇവ. രണ്ട് ടവറുകളും ചേര്‍ന്ന് ഏകദേശം 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്.
advertisement
2010ലെ യുപി അപ്പാര്‍ട്ട്മെന്റ് നിയമം ലംഘിച്ചാണ് കെട്ടിടം നിർമ്മിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് എമറാള്‍ഡ് കോര്‍ട്ട് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയാണ് നിര്‍മാണത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള അകലം പാലിക്കാതെയാണ് ടവറുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുപി അപ്പാര്‍ട്ട്മെന്റ് നിയമപ്രകാരം വ്യക്തിഗത ഫ്‌ളാറ്റ് ഉടമകളുടെ സമ്മതം വാങ്ങാതെയാണ് ഇവ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കോടതി റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
advertisement


ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2022 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Supertech Noida Twin Tower Demolition| അംബരചുംബികൾ നിലംപതിച്ചു; നോയിഡയിലെ ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയായി