ജയിലില്‍വെച്ച് തീവ്രവാദത്തിലേക്ക് നയിച്ചു; തടിയന്‍റവിട നസീര്‍ കര്‍ണാടക CCB കസ്റ്റഡിയില്‍

Last Updated:

ജൂലൈ 19–നാണ് ബെംഗളൂരുവിലെ 4 ഇടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്ന  5 അംഗ സംഘം പിടിയിലാകുന്നത്. 

ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 5 പേരെ പിടികൂടിയ കേസില്‍ തടിയന്‍റവിട നസീറിനെ കര്‍ണാടക സെന്‍ട്രല്‍ കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടിയിലായ അഞ്ചം​ഗ സംഘത്തെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തത്.2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു നസീർ. പിടിയിലായ അഞ്ചുപേരും 2017-ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്.
ജൂലൈ 19–നാണ് ബെംഗളൂരുവിലെ 4 ഇടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്ന  5 അംഗ സംഘം പിടിയിലാകുന്നത്.  ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹേൽ ഖാൻ (24), മുഹമ്മദ് ഉമർ (29), ഷാഹിദ് തബ്രേസ് (25), സയ്യീദ് മുദാഷിർ പാഷ (28), മുഹമ്മദ് ഫൈസൽ (30) എന്നിവരാണ് അറസ്റ്റിലായത്.ചോദ്യം ചെയ്യലിൽ പാരപ്പന അഗ്രഹാര ജയിലിൽ വച്ച് തീവ്രവാദ പ്രവർത്തനത്തിലേക്കു നയിച്ചത് നസീറാണെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ജയിലില്‍വെച്ച് തീവ്രവാദത്തിലേക്ക് നയിച്ചു; തടിയന്‍റവിട നസീര്‍ കര്‍ണാടക CCB കസ്റ്റഡിയില്‍
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement